കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട നടി ശാലു മേനോന് ദുബായ് യാത്രയ്ക്ക് ഹൈക്കോടതി അനുമതി നല്‍കി. കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ജസ്റ്റിസ് കെ. രാമകൃഷ്ണ മേനോന്റെ ഉത്തരവ്.
ദുബായില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശാലു മേനോന്‍ കോടതിയെ സമീപിച്ചിരുന്നു. ആറ് മാസത്തേക്കാണ് ജാമ്യ വ്യവസ്ഥയില്‍ വിദേശയാത്രയ്ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ശാലുവിന്റെ പാസ്‌പോര്‍ട്ട് വിട്ടുനല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, ശാലുവിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ലക്ഷങ്ങള്‍ തട്ടിയ കേസുകളില്‍ പ്രതിയാണ്. വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment