കാസര്‍കോട്: സ്‌കൂട്ടറില്‍ കാറിടിച്ച് മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഖബറടക്കി. ദു:ഖം തളം കെട്ടി നിന്ന അന്തരീക്ഷത്തില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മൂന്ന് കുട്ടികളുടേയും മൃതദേഹങ്ങള്‍ ഖബറടക്കിയത്.
തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ മയ്യിത്തുകള്‍ കുളിപ്പിച്ചതിന് ശേഷമാണ് നെല്ലിക്കുന്നില്‍ കൊണ്ടു വന്ന് സംസ്‌കാരം നടത്തിയത്. മാലിക് ദീനാര്‍ മസ്ജിദിലും മുഹ് യുദ്ദീന്‍ മസ്ജിദിലും നടന്ന മയ്യിത്ത് നിസ്‌കാരങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
ശനിയാഴ്ച രാത്രി തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാത്രി പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും, എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും, ജില്ലാ മെഡിക്കല്‍ ഓഫീസറും ആശുപത്രിയിലെ ഡോക്ടര്‍മാരും ചര്‍ച്ച ചെയ്ത് സംയുക്ത തീരുമാനിത്തിലെത്തി നീക്കുകയായിരുന്നു. മോര്‍ച്ചറിയില്‍ ആവശ്യമായ പ്രകാശം ലഭ്യമാക്കാന്‍ പ്രത്യേകം ബള്‍ബുകള്‍ സ്ഥാപിച്ച ശേഷമായിരുന്നു പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
11.30 മണിയോടെ ആരംഭിച്ച പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ അവസാനിക്കുകയും മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി വിട്ട് കൊടുക്കുകയുമായിരുന്നു. മരണത്തില്‍ ഒന്നിച്ച മൂന്ന് കുട്ടികളുടേയും മൃതദേഹങ്ങള്‍ ഒരേ പള്ളിയിലെ ഖബര്‍സ്ഥാനില്‍ തന്നെ ഖബറടക്കുകയായിരുന്നു.
നെല്ലിക്കുന്നിലെ സാബിര്‍-ജാസ്മിന്‍ ദമ്പതികളുടെ മകനും ദുബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ സജാദ് (15), സജാദിന്റെ പിതൃസഹോദരന്‍ നെല്ലിക്കുന്നിലെ അഫ്രാസിന്റേയും സഫ്രീനയുടെയും മകനും ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഫ്രാഖ് (ഏഴ്), ഖത്തറിലുള്ള കുംബഡാജെയിലെ മുഹമ്മദ് -രേഷ്മ ദമ്പതികളുടെ മകനും നെല്ലിക്കുന്ന് എ.യു.പി സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയുമായ മുബാരിസ് (10) എന്നിവരാണ് ശനിയാഴ്ച വൈകിട്ട് 4.15 മണിയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നെല്ലിക്കുന്ന് ജംഗ്ഷന്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജാദാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment