Latest News

ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക് ചിക് അവതരിപ്പിച്ചു

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ‘ചേതക്ക് ഇലക്ട്രിക്’ അവതരിച്ചു.അതേസമയം അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് അവതരിപ്പിച്ചത്.[www.malabarflash.com]

അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് ഇലക്ട്രിക് പുറത്തിറങ്ങും. പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പുണെയിലാണ് വാഹനം ലഭ്യമാവുക. പിന്നാലെ ബെംഗളൂരുവിലും സാന്നിധ്യമറിയിക്കും. ഇതിന് ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും.

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. പേര് ഒന്നാണെങ്കിലും പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല.ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതക് ഉറപ്പുനല്‍കുന്ന ഫീച്ചറുകള്‍.

ശു67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിലുണ്ടാവുക. സ്റ്റാന്റേര്‍ഡ് 5-15 മാു ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ബജാജ് വ്യക്തമാക്കിയിട്ടില്ല.

ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസോടെയാണ് ചേതകും എത്തിയിരിക്കുന്നത്.

സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. വാഹനത്തിന്റെ വില ലോഞ്ചിങ് വേളയിലേ കമ്പനി അറിയിക്കു.വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.