കണ്ണൂർ: ന്യൂ മാഹിയിലെ ഒാട്ടോ ഡ്രൈവറും ബി.ജെ.പി ബൂത്ത് പ്രസിഡൻറുമായ പെരിങ്ങാടി ഇൗച്ചി സ്വദേശി ഷമേജിനെ(41) കൊലപ്പെടുത്തിയ കേസിൽ മൂന്ന് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
എം.എം. ഷാജി, ഷബിൻ, ലിജിൻ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയോടെ വടകരയിലെ ലോഡ്‌ജിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഷമേജ് വധക്കേസിലെ ആദ്യ അറസ്റ്റാണിത്.
മൂന്നു പേർക്കും കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. ഷമേജ് കൊല്ലപ്പെട്ട ദിവസം തന്നെ കൊല ചെയ്യപ്പെട്ട സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ മുൻ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബു(47)വിന്റെ മരണത്തിലും അന്വേഷണം ഉൗർജ്ജിതമായി നടക്കുന്നുണ്ട്. ഇൗ കേസിൽ നാലു ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായിരുന്നു.
മെയ് ഏഴിനാണ് മാഹിയിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടത്. മെയ് ഏഴിന് രാത്രി ഒമ്പത് മണിയോടെ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപമാണ് സി.പി.എം പ്രവർത്തകൻ ബാബുവിനുനേരെ ആക്രമണമുണ്ടായത്. ബാബു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആർ.എസ്.എസ് പ്രവർത്തകനായ ഷമേജിന് മാഹി കലാഗ്രാമത്തിനടുത്ത് വെച്ച് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

No comments:
Post a Comment