ശാസ്താംകോട്ട: ചികില്‍സയ്ക്കായി മഅ്ദനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത് തങ്ങള്‍ക്കു നീതിപീഠത്തിലുള്ള വിശ്വാസം വര്‍ധിപ്പിച്ചെന്ന് മഅ്ദനിയുടെ മാതാപിതാക്കളായ അബ്ദുല്‍സമദ് മാസ്റ്ററും അസുമാബീവിയും പറഞ്ഞു.
മഅ്ദനിയെപ്പോലെ നീതി നിഷേധിക്കപ്പെട്ടു നിരവധി പേരാണ് ജയിലുകളില്‍ കിടക്കുന്നത്. ഇവര്‍ക്കുവേണ്ടി ബുദ്ധിജീവികള്‍ ശബ്ദമുയര്‍ത്തണമെന്നും മഅ്ദനിയുടെ പിതാവ് അബ്ദുല്‍സമദ് മാസ്റ്റര്‍ പറഞ്ഞു. മഅ്ദനിക്ക് ഇടക്കാല ജാമ്യം ലഭിച്ചിട്ടും തങ്ങളെ വന്നു കാണാന്‍ മകന് കഴിയില്ലെന്ന ദുഃഖത്തിലാണ് മാതാപിതാക്കള്‍. എന്നാല്‍, തങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ മകനെ ബാംഗ്ലൂരില്‍ ചെന്നു കാണാന്‍ പറ്റാത്ത ആധിയിലുമാണിവര്‍.
ഇതുവരെ ഭരണകൂടങ്ങള്‍ ചികില്‍സിച്ചതാണ് മഅ്ദനിയുടെ ആരോഗ്യനില വഷളാവാന്‍ കാരണമായത്. ഒമ്പതരവര്‍ഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കിടന്നപ്പോള്‍ ഒരിക്കല്‍പ്പോലും ചികില്‍സയ്ക്കു ജാമ്യം അനുവദിച്ചിട്ടില്ല.

മഅ്ദനിക്ക് ജാമ്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് അന്‍വാര്‍ശേരിയിലെ അന്തേവാസികള്‍. ജാമ്യവാര്‍ത്ത ടി.വിയില്‍ നിന്നു കേട്ടതു മുതല്‍ അന്‍വാര്‍ശേരിയിലേക്ക് ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. ഈ സമയം അന്‍വാര്‍ശേരിയില്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ഹമീദ് മൗലവിയും കബീര്‍ അമാനിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് പി.ഡി.പി. പ്രവര്‍ത്തകര്‍ എത്തി പ്രകടനം നടത്തി. മഅ്ദനിക്ക് ജാമ്യം ലഭിച്ച സന്തോഷത്തില്‍ പങ്കെടുക്കാന്‍ നിരവധിപേരാണ് അന്‍വാര്‍ശേരിയിലെത്തിക്കൊണ്ടിരിക്കുന്നത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment