മംഗലാപുരം: നാലുവര്‍ഷംമുമ്പ് ഗര്‍ഭപാത്രം നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ സ്ത്രീയുടെ വയറ്റില്‍ മറന്നുവെച്ച കത്രിക ശസ്ത്രക്രിയയിലൂടെ നീക്കി. കത്രിക തുരുമ്പിച്ചിരുന്നു. രോഗി സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതിനിടയില്‍ ഈ കേസില്‍ അന്വേഷണം നേരിടുന്ന രണ്ടു ഡോക്ടര്‍മാര്‍ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. മംഗലാപുരം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
അതേസമയം, ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്നും മാധ്യമങ്ങള്‍ ഇതിനെ ഊതിവീര്‍പ്പിക്കുകയാണെന്നുംപറഞ്ഞ് നേരത്തേ ശസ്ത്രക്രിയചെയ്ത ആസ്പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഇതിനെ നിസ്സാരവത്കരിച്ചു.
ഉള്ളാള്‍ കോടേക്കാര്‍ ബീരിക്കടുത്ത മധൂര്‍ സ്വദേശി അഫ്‌സ(35)യ്ക്കാണ് ഈ ദുര്യോഗം. നാലുവര്‍ഷം മുമ്പ് മാംഗ്ലൂര്‍ നഴ്‌സിങ് ഹോമില്‍നിന്ന് ഇവര്‍ ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയ ചെയ്തിരുന്നു. ശസ്ത്രക്രിയക്കുശേഷം വിട്ടുമാറാത്ത വയറുവേദനയും പനിയും മറ്റു അസ്വസ്ഥതകളും വര്‍ഷങ്ങളായി തുടര്‍ന്നു. ഡോക്ടറെ കാണിക്കുമ്പോള്‍ എന്തെങ്കിലും മരുന്ന് നല്കും.
അസ്വസ്ഥത മാറാതായപ്പോള്‍ മറ്റൊരു ഡോക്ടറെ കാണിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സ്‌കാന്‍ ചെയ്തപ്പോഴാണ് കത്രിക ഇടുപ്പുവശത്ത് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മംഗലാപുരത്തെ വേറൊരു ആസ്പത്രിയില്‍ ശസ്ത്രക്രിയ നടത്തി കത്രിക നീക്കി.
തുരുമ്പിച്ച കത്രിക വന്‍കുടലില്‍ മുറിവുണ്ടാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പകര്‍ത്തിനല്കി. നേരത്തേ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കദ്രി പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.നാഗരാജാണ് കേസന്വേഷിക്കുന്നത്.
ആദ്യം ശസ്ത്രക്രിയ നടത്തിയ ആസ്പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മാധ്യമങ്ങളെയാണ് ഈ സംഭവത്തില്‍ പഴിച്ചത്. നല്ല മെഡിക്കല്‍ വാര്‍ത്തകളും നേട്ടങ്ങളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും തെറ്റുകള്‍മാത്രം പര്‍വതീകരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
Keywords: Karnadaka, Manglore, Hospita, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അതേസമയം, ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്നും മാധ്യമങ്ങള്‍ ഇതിനെ ഊതിവീര്‍പ്പിക്കുകയാണെന്നുംപറഞ്ഞ് നേരത്തേ ശസ്ത്രക്രിയചെയ്ത ആസ്പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഇതിനെ നിസ്സാരവത്കരിച്ചു.
ഉള്ളാള്‍ കോടേക്കാര്‍ ബീരിക്കടുത്ത മധൂര്‍ സ്വദേശി അഫ്‌സ(35)യ്ക്കാണ് ഈ ദുര്യോഗം. നാലുവര്‍ഷം മുമ്പ് മാംഗ്ലൂര്‍ നഴ്‌സിങ് ഹോമില്‍നിന്ന് ഇവര്‍ ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയ ചെയ്തിരുന്നു. ശസ്ത്രക്രിയക്കുശേഷം വിട്ടുമാറാത്ത വയറുവേദനയും പനിയും മറ്റു അസ്വസ്ഥതകളും വര്‍ഷങ്ങളായി തുടര്‍ന്നു. ഡോക്ടറെ കാണിക്കുമ്പോള്‍ എന്തെങ്കിലും മരുന്ന് നല്കും.
അസ്വസ്ഥത മാറാതായപ്പോള്‍ മറ്റൊരു ഡോക്ടറെ കാണിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സ്‌കാന്‍ ചെയ്തപ്പോഴാണ് കത്രിക ഇടുപ്പുവശത്ത് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മംഗലാപുരത്തെ വേറൊരു ആസ്പത്രിയില്‍ ശസ്ത്രക്രിയ നടത്തി കത്രിക നീക്കി.
തുരുമ്പിച്ച കത്രിക വന്‍കുടലില്‍ മുറിവുണ്ടാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പകര്‍ത്തിനല്കി. നേരത്തേ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കദ്രി പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.നാഗരാജാണ് കേസന്വേഷിക്കുന്നത്.
ആദ്യം ശസ്ത്രക്രിയ നടത്തിയ ആസ്പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മാധ്യമങ്ങളെയാണ് ഈ സംഭവത്തില്‍ പഴിച്ചത്. നല്ല മെഡിക്കല്‍ വാര്‍ത്തകളും നേട്ടങ്ങളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും തെറ്റുകള്‍മാത്രം പര്‍വതീകരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
No comments:
Post a Comment