Latest News

ശവ്വാല്‍ അമ്പിളി മാനത്ത്.... .

പുണ്യത്തിന്റെ വസന്തോത്സവം വിട പറയുകയാണ് അതെ മറ്റൊരു റമസാന്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു.ലോകം മുഴുവന്‍ നന്മയുടെ പുത്തന്‍ ഉണര്‍വ് പരത്തി സത്യവിശ്വാസിക്ക് മാനസികമായും ശാരീരികമായും ഊര്‍ജം നല്‍കിയ ഈ മാസം വിട പറയുമ്പോള്‍ നമ്മള്‍ക് കിട്ടിയ ആത്മീയമായ കരുത്ത് ഭാവിയിലുള്ള നമ്മുടെ ജീവിത വ്യപാരത്തില്‍ നില നിര്‍ത്താന്‍ കഴിയുമോ എന്നുള്ളതാണ് ഈദ് ആഘോഷത്തില്‍ കടക്കുമ്പോള്‍ സത്യ വിശ്വാസിയുടെ മുന്നിലുള്ള പ്രധാന വെല്ല് വിളി.

തീര്‍ച്ചയായും റമസാന്‍ നന്മകള്‍ നിറഞ്ഞ ഒരു പൂക്കാലം തന്നെയാണ്.ഈ മാസം സഹനത്തിന്റെ, സമാധാനത്തിന്റെ, പരസ്പര സഹകരണത്തിന്റെ, അനുകംബയുടെ മാസം. വിശക്കുന്നവന്റെ വിശപ്പ് അറിയുന്ന മാസം.മനസ്സിന്റെയും ശരീരത്തിന്റെയും ജീര്‍ണതകളെ മായ്ച്ചു കളയുന്ന മാസം.ഒരു പാട് റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിവിധ സംഘടനകള്‍ ഒരു തേന്‍ മഴയായി വര്‍ഷിക്കുന്ന മാസം. റിലീഫ് പ്രവര്‍ത്തത്തിനു കേരളം വലിയൊരു മാതൃക തന്നയാണ്.

ശവ്വാല്‍ അമ്പിളി മാനത്ത് തെളിയുന്നതോടെ സത്യ വിശ്വാസി ആത്മ നിര്‍വൃതിയുടെ മറ്റൊരു തലത്തിലേക്ക് നയിക്കപ്പെടുകയാണ്. ഈ വിശുദ്ധ മാസം നല്‍കിയ ആത്മ നിര്‍വൃതിയില്‍ മനസ്സും ശരീരവും തളിരിതമാവുമ്പോള്‍ വീണ്ടും ദൈവ സന്നിധിയിലേക്ക് അല്ലാഹു അക്ബര്‍ എന്ന മന്ത്രവുമായി ഈദു നമസ്‌കാരത്തിനായി കൂട്ടം കൂട്ടമായി പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തു ചേര്‍ന്ന് സര്‍വ്വ ശക്തനു നന്ദി പ്രകടിപ്പിക്കുകയായി.

പെരുന്നാളിന്റെ പ്രഖ്യാപനം വന്ന ഉടനെതന്നെ വിശ്വാസിക്ക് അല്ലാഹുവിന്റെ മറ്റൊരു കല്പന നിര്‍വഹിക്കാനുള്ള ഉത്സാഹത്തിലായിതീരുന്നു, ഇന്നത്തെ ദിവസം തന്റെ ചുറ്റുപാടിലെ ഒരു വ്യക്തിയോ കുടുംബമോ പട്ടിണി കിടക്കാന്‍ പാടില്ല എന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാവങ്ങളെ തേടി ഫിത്തര്‍ സകാത്ത് നല്‍കി സായൂജ്യം അടയുകയാണ് വിശ്വാസി.

ഈദുല്‍ ഫിത്തര്‍ ഈ ദിവസം ആനന്ദത്തിന്റെയും ആത്മ നിര്‍വൃതിയുടെയും ദിനമാണ്.നോമ്പ് നല്‍കിയ സന്മാനോഭാവം ഉള്‍ക്കൊണ്ട് സത്യ വിശ്വാസികള്‍ പരസ്പരം പുണര്‍ന്നു സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഊഷ്മളത പ്രകടമാക്കുമ്പോള്‍ വിശാലമായ മാനവികത പൂവിടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ബന്ധു മിത്രാതികളെയും അയല്‍വാസികളെയും രോഗികളെയും സന്ദര്‍ശിച്ചു സായൂജ്യം അടയുകയാണ് വിശ്വാസി.ഇതോടൊപ്പം അന്യ മതസ്തരോടുള്ള കടപ്പാടുകളും നിറവേറ്റാന്‍ നമുക്ക് സാധിക്കണം.

മുസ്ലിംകള്‍ക്ക് രണ്ടു ആഘോഷമാണ് കൊണ്ടാടാനുള്ളത്,ഒന്ന് റമസാന് ശേഷം വരുന്ന ചെറിയ പെരുന്നാളും രണ്ടാമത്തേത് ഹജ്ജിനോട് അനുബന്ധിച്ച് വരും ഹജ്ജ് പെരുന്നാളും.ഇസ്ലാമിലെ ആഘോഷങ്ങല്‍ക്കും അതിര്‍ വരമ്പുകള്‍ ഉണ്ട്. ആടിയും പാടിയും മതത്തെ വികൃതമാകുന്ന ആഭാസപരമായ ആഘോഷം വിലക്കിയിരിക്കുന്നു.

ആഘോഷത്തില്‍ പോലും ആത്മീയ ചൈതന്ന്യം കാത്തു സൂക്ഷിക്കാന്‍ മതം അനുശാസിക്കുന്നു.ആഘോഷത്തിലും ലാളിത്യം അതാണ് ഇസ്ലാമിന്റെ മുഖ മുദ്ര. ഒരു മാസത്തെ കഠിനമായ ഉപവാസത്തിന് പരിസമാപ്ത്മാവുമ്പോള്‍ ലോക മുസ്ലിംകളുടെ മഹാ സമ്മേളനമായ ഹജ്ജിനെ വരവേല്‍ക്കാന്‍ സത്യ വിശ്വാസി മനസ്സിനെ ഒരുക്കം ചെയ്യുകയാണ്.

പ്രവാസികളെ സംബന്ധിച്ചെടുത്തോളം പെരുന്നാളും നമസ്‌കാരവും മറ്റും കൃഹാതുരത്വം ഉളവാക്കുന്ന കുറെ നല്ല ഓര്‍മകള്‍ അയവിറക്കാന്‍ വിധിക്കപെട്ട ദിനമാണ്.. നാട്ടില്‍ കുടുംബത്തോടും കുട്ടികളോടും ഒപ്പം ചേര്‍ന്ന് ഈദ് ആഘോഷിക്കാന്‍ കഴിയാത്തതിലുള്ള നൊമ്പരം മനസ്സില്‍ പേറിക്കൊണ്ട് തന്നെ ഇവിടെയുള്ള കൂട്ടുകാരുമായും മറ്റും ചേര്‍ന്ന് കഴിയുന്ന വിധത്തില്‍ ആഘോഷത്തില്‍ പങ്കാളികളാവുകയാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് പ്രവാസിക്ക് വലീയ നഷ്ട്ട ബോധം അനുഭവപെടുന്നത്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടി അവന്‍ എല്ലാം സഹിക്കുകയാണ് അതോടൊപ്പം തിരിച്ചെടുക്കാന്‍ കഴിയാത്തവിധം കാലചക്രം വളരെ വേഗത്തില്‍ കറങ്ങി കൊണ്ടിരിക്കുകയാണ് .

ഈ വര്‍ഷത്തെ റമസാനും പെരുന്നാളും മുസ്ലിം ലോകത്തെ സംബന്ധിച്ച്‌ വല്ലാത്തൊരു പരീക്ഷണ കാലഘട്ടം തന്നെയാണ്. നമ്മെ പോലെ സമാധാനത്തോടും ശാന്തമായും നോമ്പ് കാലം കഴിയാന്‍ സാധിക്കാതെ ബോംബിന്റെയും മിസൈല്‍ ആക്രമണത്തിന്റെയും ആക്രോശങ്ങള്‍ക്ക് ഇടയില്‍ പിഞ്ചു കുഞ്ഞുങ്ങളെയും കുടുംബത്തെയും വീടുംനാടും മറ്റു സര്‍വസ്വവും നഷ്ടപ്പെട്ടു ഭീതിയില്‍ കഴിയുന്ന ഗാസയിലെ സഹോദരങ്ങള്‍, മറ്റൊരു ഭാഗത്തു ഇറാഖിലെ ഭീതിയോടെ കഴിയുന്ന സഹോദരന്‍മാര്‍. 

ഈ ആഘോഷ വേള അവശത അനുഭവിക്കുന്ന ഇവരുടെ ഓര്‍മയിലും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലും ആക്കി തീര്‍ക്കാന്‍ നമ്മുടെ മനസ്സിനെ അല്ലാഹു പ്രാപ്തരാകട്ടെ... നമ്മുടെ ആഘോഷങ്ങള്‍ വിതുമ്പുന്ന മനസ്സുമായി നൊമ്പരത്തിന്റെ കനലായി ഗസ്സാ സഹോദരങ്ങള്‍ക്കായും ഇറാഖിലെ സഹോദരന്‍മാര്‍ക്കായും അര്‍പ്പിക്കാം. ...

ബഷീര്‍ ചിത്താരി ജിദ്ദ

Keywords: Basheer Chithari, Eid Mubark, Shavval, Ramzan, Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.