നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സാദിഖ് നാട്ടില്‍ മടങ്ങി എത്തിയ ശേഷമാണ് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെടുന്നത്. മുംബൈയില്‍ നിന്ന് ഗ്രാമിന് 5000 മുതല്‍ 10,000 രൂപ വരെ നല്‍കിയാണ് അന്തര്‍ സംസ്ഥാന ഇടപാട് സംഘങ്ങളില്‍ നിന്ന് ഹെറോയിന്‍ കേരളത്തില്‍ എത്തിക്കുന്നത്. ഇവിടെ രണ്ട് ഇരട്ടിയിലധികം വില ഈടാക്കിയാണ് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഹൗസ് ബോട്ടില്‍ നടന്ന നിശാപാര്‍ട്ടി പോലീസ് റെയ്ഡ് ചെയ്ത് മയക്കുമരുന്നും മറ്റും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചിയിലെ ഹൗസ് ബോട്ടുകളിലും ഫ്‌ളാറ്റുകളിലും റിസോര്‍ട്ടുകളിലും പോലീസ് റെയ്ഡ് ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന കൊച്ചിയില്‍ വില്‍ക്കാന്‍ കഴിയാതിരുന്ന ഹെറോയിന്‍ തലശേരിയിലെ ഒരാള്‍ക്ക് കൈമാറാന്‍ കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കാത്തിരുന്ന പോലീസ് സാദിഖിനെ വലയിലാക്കുകയായിരുന്നു. സാദിഖില്‍ നിന്ന് 100 ഗ്രാമില്‍ അധികം വരുന്ന ഹെറോയിന്‍ പിടിച്ചെടുത്തിട്ടുണ്ട്.
മെട്രോ നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സമ്പന്മാര്‍ മാത്രം ഉപയോഗിച്ചുവന്ന മയക്കുമരുന്നായിരുന്നു ഹെറോയിന്‍. എന്നാല്‍ അടുത്തിടെ ഉല്ലാസ നൗകകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും ഹെറോയിന്‍ എത്തുന്നുണ്ട്. ഇതിന്റെ വ്യക്തമായ സൂചനയാണ് തലശേരിയില്‍ ഹെറോയിന്‍ എത്തിയത്. ഹെറോയിന്‍ തൂക്കാന്‍ ഉപയോഗിക്കുന്ന ചെറിയൊരു ത്രാസും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ സമീപകാലത്ത് ആദ്യമായാണ് ഇത്രയും തുക വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയത്.
സി.ഐ: വിശ്വംഭരന്‍ നായര്‍, എസ്.ഐ: സുരേന്ദ്രന്‍ കല്യാടന്‍, അഡീ. എസ്.ഐ: വത്സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സദിഖിനെ പിടികൂടിയത്.
Keywords: Kannur, Thalassery, Police, Case, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment