Latest News

സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: വിദേശനിക്ഷേപം അനിവാര്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് റെയില്‍വെ മന്ത്രി സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിക്കുന്നു. ഇന്ത്യന്‍ റെയില്‍വയില്‍ തിരുത്തലുകള്‍ വേണമെന്ന് പറഞ്ഞ മന്ത്രി ഇന്ധനവിലയ്ക്ക് അനുസരിച്ച് നിരക്കും പരിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി.

റെയില്‍വയുടെ വരുമാനത്തില്‍ നിലവില്‍ ഒരു രൂപയില്‍ 94 പൈസയും ചിലവ് വേണ്ടിവരുന്നസ്ഥിതിയാണുള്ളത്. ഒരു രൂപയില്‍ ആറ് പൈസ മാത്രം മിച്ചം കിട്ടി ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വര്‍ധനയിലൂടെയും പ്രശ്‌നം പരിഹരിക്കപ്പെടില്ല. അതിനാല്‍ പൊതുസ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. റെയില്‍വയുടെ നടത്തിപ്പില്‍ ഒഴികെ എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരും. ഇതിന് മന്ത്രിസഭയുടെ അനുമതി തേടും. ഹൈസ്പീഡ് ട്രെയിനിനായി പൊതു-സ്വകാര്യ നിക്ഷേപം പരിഗണിക്കും.

Keywords:Dehi, Modi Govt, Budjet, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.