തൃശുര്‍: വൈദ്യുതി തൂണ്‍ സ്ഥാപിക്കുന്നതിനിടെ 11കെ.വി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരും കോണ്‍ട്രാക്ടറും മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരായ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം വാവുള്ള്യാംകാട് സ്വദേശികളായ വാവുളിയാര്‍കുടി ഷിബു (27 ), സുരഷ് ( 32 ), കോണ്‍ട്രാക്ടര്‍ പട്ടിക്കാട് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ പൊറിഞ്ചുവിന്‍െറ മകന്‍ ജിഫി ( 30) എന്നിവരാണ് മരിച്ചത്.
മണ്ണുത്തി നടത്തറ കൊഴുക്കുള്ളി കൊക്കാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് വൈദ്യുതി നല്‍കുന്നതിന് ലൈന്‍ വലിക്കുന്നതിനിടെയാണ് അപകടം. വൈദ്യുതി തൂണ്‍ സ്ഥാപിക്കുന്നതിനായി ഉയര്‍ത്തുന്നതിനിടെ തൊട്ടുമുകളിലൂടെ പോയ 11 കെ.വി ലൈനില്‍ തട്ടുകയായിരുന്നു. വൈദ്യൂതി തൂണ്‍ പിടിച്ചുനിന്ന ഏഴുപേരും ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചു.
ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മൂന്നുപേരും മരിച്ചത്. വൈദ്യുതി ആഘാതത്തില്‍ തൂണ്‍ അടുത്ത വീടിന്‍െറ മതിലിലേക്ക് വീണു.പട്ടിക്കാട് സ്വദേശികളായ പടിയാറ്റില്‍ വീട്ടില്‍ ബാബുവിന്‍െറ മകന്‍ ബിനീഷ് (23), ചിറ്റിലപ്പള്ളി വീട്ടില്‍ ഈനാശുവിന്‍െറ മകന്‍ ജിജോ (29 ), കല്ലൂര്‍ ആനന്ദപുരത്ത് വീട്ടില്‍ സുനില്‍കുമാര്‍ (52),അഞ്ചൂമൂര്‍ത്തി മംഗലം ചുങ്കത്ത് വീട്ടില്‍ വേലായുധന്‍െറ മകന്‍ ചന്ദ്രന്‍ ( 34 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മരിച്ച ജിഫി അവിവാഹിതനാണ്. പിതാവ് പൊറിഞ്ചു. മാതാവ്: മേരി. സഹോദരങ്ങള്‍: ജിന്‍സി, ജിന്‍സന്‍.
പരേതനായ അപ്പുണ്ണിയുടെ മകനാണ് ഷിബു, ഗ്രീഷ്മയാണ് ഭാര്യ. മാതാവ്: വിശാലു. സഹോദരങ്ങള്‍: പരേതനായ സോമന്‍, ശോഭന, ഷീബ. 2013 ഡിസംബറിലായിരുന്നു ഷിബുവിന്‍െറ വിവാഹം. ഭാര്യ അഞ്ചുമാസം ഗര്‍ഭിണിയാണ്. രാമന്‍കുട്ടിയുടെ മകനാണ് സുരേഷ് സജിനിയാണ് ഭാര്യ. മാതാവ്: ദേവകി. ഒരു മകളുണ്ട്. സഹോദരങ്ങള്‍: സുഷമ, സുചിത്ര.
പരേതനായ അപ്പുണ്ണിയുടെ മകനാണ് ഷിബു, ഗ്രീഷ്മയാണ് ഭാര്യ. മാതാവ്: വിശാലു. സഹോദരങ്ങള്‍: പരേതനായ സോമന്‍, ശോഭന, ഷീബ. 2013 ഡിസംബറിലായിരുന്നു ഷിബുവിന്‍െറ വിവാഹം. ഭാര്യ അഞ്ചുമാസം ഗര്‍ഭിണിയാണ്. രാമന്‍കുട്ടിയുടെ മകനാണ് സുരേഷ് സജിനിയാണ് ഭാര്യ. മാതാവ്: ദേവകി. ഒരു മകളുണ്ട്. സഹോദരങ്ങള്‍: സുഷമ, സുചിത്ര.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment