Latest News

സകാത്തിന്റെ മാനദണ്ഡങ്ങള്‍

ഇസ്ലമിന്റെ പഞ്ചസ്തംമ്പങ്ങളില്‍ ഒന്നാണ്‌ സകാത്ത്. സമ്പത്തിനെയും ശരീരത്തെയും ശുദ്ധിയക്കലാണ് ഇതിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്. പണക്കാരുടെ ഔദാര്യമല്ല, മറിച്ച് പാവങ്ങളുടെ അവകാശമാണ് സകാത്ത്.

ആട്, മാട്, ഒട്ടകം, സ്വര്‍ണ്ണം, വെള്ളി, കച്ചവടം, കൃഷി, ഇവകളിലാണ് പ്രധാനമായും സകാത്ത് നിര്‍ബന്ധമാകുന്നത്.
കറന്‍സി നോട്ടുകള്‍ സ്വര്‍ണ്ണം, വെള്ളി, എന്നിവയുടെ വിധിയിലാണ് ഉള്‍പ്പെടുക.

സകാത്തിന്റെ സമയം
*മുഹറം ഒന്നിന് നിസ്വാബ് (നിശ്ചിതകണക്ക്) എത്തിയാല്‍ അടുത്ത വര്‍ഷം മുഹറം ഒന്നിന് അതിന്റൈ 2.50 നല്‍കണം.
ഉദാ: ഒരാളുടെ പക്കല്‍ 10 പവന്‍ 5 ഗ്രാം സ്വര്‍ണ്ണം ഒരു വര്‍ഷം ഉണ്ടെങ്കില്‍ അതിന്റെ 2.50% സകാത്തിനായി നല്‍കണം.
10 പവന്‍ + 5 ഗ്രാം = 85 ഗ്രാം
ഒരു പവന്‍ = 8 ഗ്രാം
85 ഗ്രാം = 10 പവന്‍ + 5 ഗ്രാം
85 ന്റെ 2.50% = 85/40
85/40 = 2.125 ഗ്രാം
സകാത്തിനായി നല്‍കേണ്ടതാണ് 2 ഗ്രാം, 125 മില്ലി ഗ്രാം.
ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്ന് മുമ്പ് സകാത്ത് നല്‍കല്‍ അനുവദിനീയമാണ്. എന്നാല്‍ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് സകാത്ത് നല്‍കപ്പെട്ടവന്‍ മരണപ്പെടുകയോ, മതം മാറുകയോ ചെയ്താല്‍ വീണ്ടും (വര്‍ഷാവസാനം) സകാത്ത് നല്‍കണം

സകാത്തിന്റെ ശതമാനം
* സ്വര്‍ണ്ണം, വെള്ളി, കറന്‍സി, കച്ചവടച്ചരക്കുകള്‍, 2.50 ശതമാനമാണ് സക്കാത്തായി നല്‍കേണ്ടത്.
ഏതൊരു സംഖ്യയെയും 40 കൊണ്ട് ഹരിച്ചാല്‍ ആ സംഖ്യയുടെ 2.50 ശതമാനം ലഭിക്കും.
ഉദാ 10,000/ 40=250
(മൊത്തം സംഖ്യയെ 2.50 കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാലും മതി) 10,000*2.50=25,000
=25,000/100
=250

പണത്തിന്റെ സകാത്ത്
പണത്തിന്റെ സകാത്ത്, സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ വിധിയനിസരിച്ചാണ് നല്‍കേണ്ടത് എന്ന് നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏതിന്റെ വില അടിസ്ഥാനമാക്കിയാണ് സകാത്ത് നിര്‍ബന്ധമാവുക?
സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഏതിനാണോ വില കുറവുള്ളത്, അതടിസ്ഥാനമാക്കിയാണ്
പണത്തിന്റെ സകാത്ത് നല്‍കേണ്ടത്. അതായത് ഒരു നാട്ടില്‍ 85 ഗ്രാം സ്വര്‍ണ്ണത്തിന് ഒരു ലക്ഷം രൂപയും, 595 ഗ്രാം വെള്ളിക്ക് രണ്ട് ലക്ഷം രൂപയുമാണെന്ന് സങ്കല്‍പിക്കുക. എന്നാല്‍ ആ നാട്ടുകാര്‍ സ്വര്‍ണ്ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പണത്തിന്റെ സക്കാത്ത് കൊടുക്കേണ്ടത്.
ഈ കാലത്ത് സ്വര്‍ണ്ണത്തെക്കാള്‍ വെള്ളിയാണ് വില കുറവുള്ളത് അപ്പോള്‍ 595 ഗ്രാം വെള്ളിക്ക് എത്ര വിലയാണോ ഉള്ളത് അത്രയും രൂപ ഒരാളുടെ പക്കല്‍ ഉണ്ടായാല്‍ അതിന്റെ 2.50 ശതമാനം സകാത്തായി നല്‍കണം.
ഉദാ ഒരു ഗ്രാം വെള്ളിയുടെ വില 45 രൂപ
595 ഗ്രാം വെള്ളിയുടെ വില 595*45=26,775 രൂപ
ഒരാളുടെ പക്കല്‍ 26,775 രൂപയോ അതില്‍ കൂടുതലോ പണം ഒരു വര്‍ഷം മുഴുവനും ഉണ്ടായാല്‍ അയാള്‍ അതിന്റെ രണ്ടര ശതമാനം സക്കാത്ത് നല്‍കണം.
അതായത്, 26,775/40 = 669.375 രൂപ
അപ്പോള്‍ സക്കാത്തായിട്ട് അയാള്‍ 669.375 രൂപ നല്‍കണം.
ഒരാളുടെ പക്ഷം ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ അതിന്റെ 2.50 ശതമാനം രൂപ സക്കാത്തായി നല്‍കണം.
1,00,000/40=2500 രൂപ
2500 രൂപ സക്കാത്തായി നല്‍കണം(വെള്ളി കണക്ക് പ്രകാരം).
സ്വര്‍ണ്ണം, വെള്ളിയിലെ സക്കാത്ത്

സ്വര്‍ണ്ണം
10 പവന്‍ 5 ഗ്രാം (85) സ്വര്‍ണ്ണം ഒരാളുടെ പക്കല്‍ ഒരു വര്‍ഷം മുഴുവനും ഉണ്ടായാല്‍ അയാളുടെ മേല്‍ അതിന്റെ 2.50% സകാത്ത് നിര്‍ബന്ധമാണ്.
85/40 2.215

വെള്ളി
595 ഗ്രാം വള്ളി (74 പവന്‍, 3 ഗ്രാം)
ഒരാളുടെ പക്കല്‍ ഒരു വര്‍ഷം മുഴുവന്‍ ഉണ്ടായാല്‍ അതിന്റെ 2.1/2 വെള്ളി അയാള്‍ നല്‍കണം
595/40 14ഗ്രാം 875 മില്ലി ഗ്രാം

ആഭരങ്ങള്‍
ധരിക്കാന്‍ അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല (തുഹ്ഫ 3/271)
ആഭരണങ്ങളുടെ പരിധി മിതത്വമാണ്. ആഭരണങ്ങള്‍ അണിയല്‍ കൊണ്ട് സ്ത്രീയുടെ അലങ്കാരവും ഭംഗിയുമാണ് ദര്‍ശിക്കുന്നതെങ്കില്‍ അതു മിതത്വമാണ്. ഇനി അലങ്കാരത്തിലുപരി ആഭാസവും വെറുപ്പുമാണ് ദര്‍ശിക്കുന്നതെങ്കില്‍ സകാത്ത് നിര്‍ബന്ധമാകും.
ധരിക്കാന്‍ എന്ന ഉദ്ദേശത്തേടെ ആഭരണങ്ങള്‍ സൂക്ഷിച്ച് വെച്ചാല്‍ അതിന് സകാത്ത് സനല്‍കേണ്ടതില്ല.
ഡയമണ്ടിന് (വജ്രം, മുത്ത്) സകാത്തില്ല.

കച്ചവട വസ്തുക്കളുടെ സകാത്ത്
കച്ചവടം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തെ വെള്ളിയുടെ (595 ഗ്രാം) വിലക്ക് തുല്ല്യമായ വസ്തുക്കള്‍ ഉണ്ടെങ്കില്‍ അതിന്റെ 2.50% സകാത്ത് നല്‍കണം.
കച്ചവടത്തില്‍ നഷ്ടം വന്നത് കൊണ്ട് സകാത്തിന്റെ ബാധ്യത ഒഴിവാകില്ല.

എങ്ങനെ വിതരണം ചെയ്യും
ഇസ്ലാമിക ഭരണകൂടമാണെങ്കില്‍ ഖലീഫ അത് വിതരണം ചെയ്യും.
ഇസ്ലാമിക ഭരണകൂടമില്ലാത്ത രാജ്യങ്ങളില്‍ നാം സ്വയം നല്‍കുകയോ, നല്‍കാനായി മറ്റൊരു വ്യക്തിയെ ഏല്‍പിക്കുകയോ ചെയ്യാം.
സകാത്ത് കമ്മിറ്റിക്ക് നല്‍കിയാല്‍ സകാത്തിന്റെ ബാധ്യത വീടുകയില്ല.

ബദ്‌റുദ്ധീന്‍ ഇര്‍ഷാദി ഹുദവി തൊട്ടി
ട്രഷറര്‍ ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.