ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങിയ 46 മലയാളി നഴ്‌സുമാര്‍ക്ക് മോചനം. നഴ്‌സുമാരുമായി വിമതര്‍ ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഉടന്‍തന്നെ അവരെ ഇന്ത്യയിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എയര്‍ ഇന്ത്യയുടെ വിമാനം വെള്ളിയാഴ്ച തന്നെ ഇര്‍ബിലിലേക്ക് പോകും. നഴ്‌സുമാരെ നേരിട്ട് കൊച്ചിയില്‍ എത്തിക്കാനാണ് ശ്രമം.
തിക്രിത്തിലെ ആസ്പത്രിയില്‍ കുടുങ്ങിക്കിടന്ന 46 നഴ്‌സുമാരെയും വിമതര്‍ വ്യാഴാഴ്ച രാത്രി മൊസൂളിലേക്ക് കൊണ്ടുപോയിരുന്നു. ഇതോടെയാണ് അവരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നത്. നഴ്‌സുമാര്‍ക്ക് ഭക്ഷണവും വെള്ളവും ഉറങ്ങുന്നതിനുള്ള സൗകര്യവും നല്‍കിയ വിമതര്‍ വെള്ളിയാഴ്ച രാവിലെയാണ് എല്ലാവരെയും വിട്ടയയ്ക്കാമെന്ന വാഗ്ദാനം നല്‍കിയത്. സൗമ്യമായി പെരുമാറിയ വിമതര്‍ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ നഴ്‌സുമാരെ അനുവദിച്ചിരുന്നു.
മൊസൂളില്‍ നഴ്‌സുമാരെ പാര്‍പ്പിച്ചിരുന്ന പഴയ കെട്ടിടത്തില്‍ വെള്ളിയാഴ്ച രാവിലെയെത്തിയ വിമതര്‍ ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തുകൊള്ളാന്‍ നിര്‍ദ്ദേശം നല്‍കി. വിമതരുടെ നിയന്ത്രണത്തിലുള്ള മൊസൂളില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഇര്‍ബില്‍ വിമാനത്താവളം. കുര്‍ദ്ദുകളുടെ ശക്തികേന്ദ്രമാണ് പ്രദേശം.
ന്യൂഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നഴ്‌സുമാരുടെ മോചനം സംബന്ധിച്ച് പലതവണ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. നഴ്‌സുമാരെ മോചനത്തില്‍ നിരവധി വിദേശരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment