പാനൂര്‍: ആര്‍എസ്എസ് ഭീഷണിയെ തുടര്‍ന്നു പൊയിലൂരില്‍നിന്നു വീടുവിട്ടുപോയ കുടുംബം തിരിച്ചെത്തിയപ്പോള്‍ വീണ്ടും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഏച്ചിലോട്ട് ചാലില്‍ അബ്ദുറഹ്മാന്‍, ഇസ്മായില്‍ എന്നീ കുടുംബങ്ങള്‍ താമസിക്കുന്ന വീട്ടിലെത്തിയാണ് ഒരുസംഘം ഭീഷണി മുഴക്കിയത്. ഏച്ചിലാട്ട് അനീഷ് (32) ആണു അറസ്റ്റിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം.
മേയ് 16ന് ആര്‍എസ്എസ് ഭീഷണിയെ തുടര്‍ന്ന് വീടുവിട്ടുപോയ കുടുംബം കഴിഞ്ഞ ദിവസമാണ് പോലീസ് സംരക്ഷണത്തില്‍ വീട്ടില്‍ താമസം തുടങ്ങിയത്. അനീഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം വീട്ടിലെത്തുമ്പോള്‍ രണ്ട് പോലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി അനീഷിനെ കസ്റ്റഡിയിലെടുത്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. അക്രമവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കുനേരേ അസഭ്യവര്‍ഷം നടത്തിയതായും പരാതിയുണ്ട്.
ഭീഷണിയെ തുടര്‍ന്നു വീടുവിട്ടുപോയ മുസ്‌ലിം കുടുംബങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി വീണ്ടും ഭീഷണിപ്പെടുത്തിയ സംഭവം കേരളത്തില്‍ മോഡീയിസം നടപ്പാക്കുന്നതിന്റെ സൂചനയാണെന്നു സിപിഎം നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആഭ്യന്തരമന്ത്രിയും എസ്പിയും നല്‍കിയ ഉറപ്പ് ആര്‍എസ്എസ് പൊയിലൂരില്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. വീട്ടിനടുത്തുള്ള പോലീസ് സംരക്ഷണം മറികടന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30ഓടെ ഭീഷണിയുമായി ആര്‍എസ്എസ് സംഘം വീട്ടിലെത്തിയത്.
പൊയിലൂരില്‍ ക്രിമിനലുകള്‍ക്ക് താവളമൊരുക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം. ആര്‍എസഎസിന്റെ ഈ ഫാസിറ്റ് നടപടിക്കെതിരേ എല്ലാ പാര്‍ട്ടികളും പ്രതിഷേധിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സിപിഎം നേതാക്കളായ എം. സുരേന്ദ്രന്‍, പാനൂര്‍ സിപിഎം ഏരിയാ സെക്രട്ടറി കെ.കെ. പവിത്രന്‍, സിപിഎം പൊയിലൂര്‍ ബ്രാഞ്ച് സെക്രട്ടറി ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം പൊയിലൂരില്‍ ഒരു മുസ്‌ലിം കുടുംബത്തിനുനേരേയും ബിജെപി-ആര്‍എസ്എസ് അക്രമം നടന്നിട്ടില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകനായ അനീഷിനെ അറസ്റ്റ് ചെയ്തത് മറ്റൊരു കേസിലാണെന്നും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. സത്യപ്രകാശ് പറഞ്ഞു. സിപിഎം ഈ വിഷയത്തില്‍ കള്ളപ്രചാരണം നടത്തുകയാണെന്നും വിഷയദാരിദ്രമാണ് സിപിഎമ്മിനെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kanuur, RSS, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment