ബോവിക്കാനം: അപകടങ്ങള്‍ തുടര്‍ക്കഥയായ ബോവിക്കാനത്ത് പ്രതീകാത്മക ഡിവൈഡര്‍തീര്‍ത്ത് വ്യാപാരികളുടെ പ്രതിഷേധം. വ്യാഴാഴ്ച ഉച്ചയോടെ നടന്ന സമര പരിപാടിയില്‍ വ്യാപാരികളും നാട്ടുകാരുമടക്കം നിരവധി പേര്‍ അണിനിരന്നു.
സുള്ള്യ-ചെര്‍ക്കള ദേശീയപാതയിലേക്ക് കുറ്റിക്കോല്‍ റോഡ് ചേരുന്ന ബോവിക്കാനം ടൗണിലെ മെയിന്‍ ജംഗ്ഷനിലാണ് അപകടം പതിവായിരിക്കുന്നത്. ദിവസവും ഒന്നിലേറെ അപകടമാണ് ഇവിടെ നടക്കുന്നത്. ഒരു മാസം മുമ്പ് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചിരുന്നു. ജില്ലയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നായ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതിയിലൂടെ വാഹനങ്ങള്‍ അതിവേഗതയിലാണ് പായുന്നത്. ജംഗ്ഷനുകള്‍പോലും ശ്രദ്ധിക്കാതെയുള്ള ഇത്തരം ഓട്ടമാണ് ബോവിക്കാനത്ത് പലപ്പോഴും അപകടങ്ങളില്‍ കലാശിക്കുന്നത്.
ട്രാഫിക് സര്‍ക്കിളും ഡിവൈഡറും സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ അപകടംവരുമ്പോഴും അധികൃതര്‍ നിരവധി നിര്‍ദ്ദേശങ്ങളുമായി ഓടിയെത്തും. പിന്നീട് അതെല്ലാം ജലരേഖയായി മാറുകയും അപകടം ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ഡിവൈഡറും ട്രാഫിക് സര്‍ക്കിളും സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യൂണിറ്റ് ആവശ്യപ്പെട്ടു.
ഡിവൈഡറും ട്രാഫിക് സര്‍ക്കിളും സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യൂണിറ്റ് ആവശ്യപ്പെട്ടു.
പ്രതീകാത്മക ഡിവൈഡര്‍ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജോസ് തയ്യില്‍, പി.എം.എം.അബ്ദുല്‍റഹ്മാന്‍, ബി.ഹംസ ചോയിസ്, ഭാസ്‌ക്കരന്‍, മുതലപ്പാറ മുഹമ്മദ് കുഞ്ഞി, ഇ.ശ്രീധരന്‍ നായര്‍, നാരായണന്‍, പി.എം.താജുദ്ദീന്‍, ഹാരിസ് മുളിയാര്‍, മഹ്മൂദ് മുളിയാര്‍, ബി.എ.ഹനീഫ്, ബി.സനല്‍കുമാര്‍, മുസ്തഫ ബിസ്മില്ല സംബന്ധിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment