Latest News

മുസ്ലീം പളളികളിലെ അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന്‌ കോടതി

മുംബൈ: വളരെ ദൂരവ്യാപകമായ പ്രതിഭലനം ഉണ്ടാക്കുന്ന വിധി മുംബൈ കോടതി വിധിച്ചു. മുംബൈയിലും നവി മുംബൈയിലുമുളള മുസ്ലീം പളളികളില്‍ അനധികൃതമായി സ്‌ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ നീക്കംചെയ്യണമെന്നാണ് മുംബൈ ഹൈക്കോടതി വിധിച്ചത്.

നിയമപരമായി അനുമതികള്‍ ഇല്ലാത്ത എല്ല ഉച്ച്ഭഷിണികള്‍ നീക്കം ചെയ്യാന്‍ പോലീസിനോട് ഉത്തരവിട്ടിരിക്കയാണ്. നവിമുംബൈ സ്വദേശി സന്തോഷ്‌ പാച്ചലാഗ്‌ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ വിധി.

ജാതിക്കും മതത്തിനും അതീതമായി അനുവാദമില്ലാതെ സ്‌ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ പിടിച്ചെടുക്കണം ഗണേശോത്സവത്തിനായാലും നവരാത്രിക്കായാലും പളളികളിലെ ഉപയോഗത്തിനായാലും അനധികൃതമായി ഉച്ചഭാഷിണികള്‍ സ്‌ഥാപിക്കുന്നത്‌ ഉടന്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 

പ്രദേശത്തുളള 49 മുസ്ലീം പളളികളില്‍ 45 എണ്ണവും ആവശ്യമായ അനുമതിയില്ലാതെയാണ്‌ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന്‌ വിവരാവകാശ നിയമപ്രകാരം വ്യക്‌തമായിരുന്നു. പളളികള്‍ സ്‌ഥിതിചെയ്യുന്നത്‌ സ്‌കൂളുകളും ആശുപത്രികളുമടക്കമുളള നിശബ്‌ദത പാലിക്കേണ്ടയിടങ്ങളിലാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.