കാസര്‍കോട്: എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്റും മുഹിമ്മാത്ത് ജനറല്‍ മാനേജറുമായിരുന്ന എ കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ വിയോഗത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. പ്രാസ്ഥാനിക രംഗത്ത് നികത്താനാവാത്ത സഖാഫിയുടെ വിയോഗം സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെപേരില്‍ അനുസ്മരണ സംഗമം നടത്താന്‍ എസ് എസ് എഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.
അനുസ്മരണ സമ്മേളനം ഈ മാസം 18ന് സീതാംഗോളി എ ബി എ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും.
സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലകട്ട തഹ്‌ലീല്‍ സദസ്സിനും കൂട്ടുപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും . മുഹിമ്മാത്ത് സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ സംബന്ധിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി അധ്യക്ഷത വഹിക്കും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment