കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇരകളെന്നും വികലാംഗരെന്നും വിളിച്ച് അവരുടെ ആത്മവീര്യം കെടുത്താതെ അവര്‍ക്ക് സാധ്യമാകുന്ന മറ്റൊരു ജീവിതത്തിന് അവരെ പ്രാപ്തരാക്കുകയാണ് സമൂഹത്തിന്റെ ബാധ്യതയെന്നും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ വി.എസ് അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സഹജീവികള്‍ക്ക് എന്‍വിസാജ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം പരിപാടി ഉദ്ഘാടനം ചെയ്തു. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ യഹ്‌യ തളങ്കര വിതരണം ചെയ്തു.
സ്‌നേഹം, സമ്പത്ത്, സൗകര്യങ്ങള്‍ എന്നിവ ദൈവം നല്‍കിയത് സ്വയം അനുഭവിക്കാനല്ല മറ്റുള്ളവര്‍ക്ക് പകരാന്‍ കൂടിയാണ്. അതാണ് ഞാന്‍ ചെയ്യുന്നത് എന്ന് സ്‌കോളര്‍ഷിപ്പ് സംഭാവന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രുതി, ഷാഹിന. ഈശ്വര ബി.നായക്ക്, രാധിക, ദിലീപ്, കെ.പി. മണി എന്നിവര്‍ സ്‌കോളര്‍ഷിപ്പ് ഏറ്റു വാങ്ങി.
ഇരിക്കുളം യൂസഫ്, അച്യുതന്‍ മണിയാണി എന്നീ ജൈവ കൃഷി സംരംഭകര്‍ക്കുള്ള പതിനായിരം രൂപ വീതമുളള്ള ധനസഹായം സത്താര്‍ കുന്നില്‍ നിതരണം ചെയ്തു.
പെരിയ നവേദയ സ്‌കൂളിലെ ആലുംനി എട്ടാം ബാച്ച് അഞ്ച് സഹജീവികള്‍ക്ക് നല്‍കിയ അയ്യായിരം രൂപ വീതമുള്ള ചെക്കുകള്‍ ലീലാ കുമാരി അമ്മ വിതരണം ചെയ്തു.
പ്രവാസി എഞ്ചിനീയര്‍ മുരളി മീങ്ങോത്ത് ഔഷധോദ്യാന നിര്‍മ്മിതി യ്ക്കുള്ള ചെക്ക് വി.എസ് അനില്‍ കുമാര്‍ ഗുരുമഠം നാരായണന്‍ വൈദ്യര്‍ക്ക് വിതരണം ചെയ്തു.
കാറഡുക്ക ബഡ്‌സ് സ്‌കൂളിലെ ചിത്രകാരികളായ ഇന്ദു പി.സിയ്ക്കും അശ്വിനിയ്ക്കും നരേന്ദ്രന്‍ മയൂരയും എന്‍.പി. മുത്തു ടീച്ചര്‍ നല്‍കിയ സമ്മാനപ്പൊതികളുടെ വിതരണം നിര്‍വ്വഹിച്ചു.
കാറഡുക്ക ബഡ്‌സ് സ്‌കഊളിലെ 20 കുട്ടികള്‍ക്ക് യുണിഫോമിനുള്ള തുകയുടെ ചെക്ക് ഭാരതി ടീച്ചര്‍ക്ക് കൈമാറി.
എം. കെ ലീലാ കുമാരി അമ്മ അദ്ധ്യക്ഷത വഹിച്ചു. എം. എ റഹ്മാന്‍, ഹസന്‍ മാങ്ങാട്, അനുരാജ് എ.വി. ഗീത ജി. തോപ്പില്‍, എന്‍.പി. മുത്തു ടീച്ചര്‍, കെ.ജി. ശില്‍പ, അഖിലേശ്, എ എസ് മുഹമ്മദ്കുഞ്ഞി, മോഹനന്‍ പുലിക്കോടന്‍, പി മഹിമ എന്നിവര്‍ സംസാരിച്ചു. സ്‌കേളര്‍ഷിപ്പ് ജേതാക്കള്‍ മറുപടി പറഞ്ഞു. ദിലീപ് മിമിക്രി. അവതരിപ്പിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment