മേല്‍പ്പറമ്പ: കായിക, കലാ പരിപാടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സാമുഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ കൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ജിംഖാന മേല്‍പ്പറമ്പ പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് കെ. കുഞ്ഞിരാമന്‍ എം. എല്‍. എ അഭിപ്രായപ്പെട്ടു.
ജിംഖാന മേല്‍പറമ്പ് ചന്ദ്രഗിരി ഹയര്‍ സെകണ്ടറി സ്‌കൂളിന് വേണ്ടി സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ച് നല്കിയ കൊടി മരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ചന്ദ്രഗിരി സ്‌കൂളില്‍ ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ച പതിനൊന്നു അദ്ധ്യാപകരെ കെ. കുഞ്ഞിരാമന്‍ എം. എല്‍. എ ആദരിച്ചു.
തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകരെ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ച് ആദരിക്കാന്‍ മുമ്പോട്ട് വന്ന ജിംഖാന സാരഥികളെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.
കഴിഞ്ഞ അദ്ധ്യയന വര്‍ഷം സ്‌കൂളില്‍ നിന്നും പ്ലസ് ടൂ, എസ്.എസ്.എല്‍. സീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക് വാങ്ങി വിജയിച്ച ഗരീബ് നവാസ് മാക്കോട്, നയന കുമാരന്‍ ചെമ്പരിക്ക, പ്രത്യുഷ കീഴൂര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഅദുല്ല സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു.
നീണ്ട ഇരുപത്തിരണ്ടു വര്‍ഷം ചന്ദ്രഗിരി സ്‌കൂളില്‍ പഠിപ്പിച്ചു അകാലത്തില്‍ വിട്ടു പിരിഞ്ഞ ഖദീജ ടീച്ചറെ ചടങ്ങില്‍ അനുസ്മരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കു മരുന്ന് ഭ്രമം മാറ്റുന്നതിന് വേണ്ടി കാസര്‍കോട് ഹെല്‍ത്ത് ലൈനുമായി സഹകരിച്ചു ലഹരി വിരുദ്ധ ക്യാമ്പയിനും നടന്നു.
ജിംഖാന ഗള്‍ഫ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് സീ. ബീ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കല്ലട്ര അബുല്‍ഖാദര്‍, ഇഖ്ബാല്‍ കല്ലട്ര, പരമേശ്വരി, കല്ലട്ര മാഹിന്‍ ഹാജി, വിപിന്‍ ബീ, ഷരീഫ് ചെമ്പരിക്ക, മാധവന്‍ മാസ്റ്റര്‍, നിയാസ് എം. എ, യൂസഫ് അബൂബക്കര്‍, ബഷീര്‍ മരവയല്‍, സലാം കൈനോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
റഹ്മാന്‍ കടങ്കോട് സ്വാഗതവും ഇല്യാസ് പള്ളിപ്പുറം നന്ദിയും പറഞ്ഞു

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment