Latest News

ബസ്സില്‍ ഫോട്ടോയെടുത്ത മദ്യപരായ യുവാക്കള്‍ക്ക് ചുട്ട അടിനല്‍കി യുവതി പോലീസില്‍ ഏല്പിച്ചു

ഇടുക്കി: ബസ്സില്‍ ഫോട്ടോയെടുത്ത മദ്യപരായ രണ്ട് യുവാക്കളുടെ കരണത്തടിച്ച യുവതി ഇവരെ പോലീസില്‍ ഏല്പിക്കാനും മുന്നിട്ടിറങ്ങി. ബുധനാഴ്ച രാത്രി പത്തുമണിയോടെ ഉടുമലൈയില്‍നിന്ന് മൂന്നാറിലേക്കുവന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിലാണ് സംഭവം.

മറയൂര്‍ മേലാടിയില്‍ ജയശീലന്റെ ഭാര്യ മേരി(40)യാണ് ഏറെനേരം സഹിച്ചിരുന്നശേഷം ഒടുവില്‍ പ്രതികരിച്ചത്. സംഭവത്തില്‍ മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ ശ്രീകാന്ത് (33), ലക്ഷ്മി എസ്റ്റേറ്റിലെ അരശരാജ്(24) എന്നിവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

പാലക്കാട്ട് ടി.ടി.സി.ക്ക് പഠിക്കുന്ന മകളെ കണ്ടശേഷം തിരിച്ചുവരികയായിരുന്നു മേരി. രാത്രി 10ന് ഉടുമലൈയില്‍നിന്ന് ബസ് കയറി. ഡ്രൈവറുടെ പിന്‍സീറ്റിലാണ് ഇരുന്നത്. പിന്നാലെ മദ്യപിച്ച പ്രതികള്‍ എത്തി. ഉറക്കെ അസഭ്യം പറയാന്‍ തുടങ്ങിയിട്ടും ആരും പ്രതികരിച്ചില്ല.
ചിന്നാര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഇവര്‍ മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ തുടങ്ങി. പ്രതികരിച്ച മേരിയോട് ഒരാള്‍ കയര്‍ത്തു. കണ്ടക്ടര്‍ ഇടപെട്ട് ഇയാളെ പിറകിലേക്ക് കൊണ്ടുപോയി. അവരുടെ ഫോട്ടോ എടുത്താല്‍ തനിക്കെന്താ കുഴപ്പം എന്നായി ചോദ്യം. ഇതുകേട്ട് സഹികെട്ട മേരി, പിന്നിലേക്കുചെന്ന് അയാളുടെ കരണത്തൊന്ന് പൊട്ടിച്ചു. കൂടെയുള്ളയാള്‍ ഇതുകണ്ട് മേരിയുടെ കൈയില്‍ക്കയറി പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്കും കൊടുത്തു മൂന്നാലെണ്ണം.

ഇതോടെ യാത്രക്കാര്‍ ഇടപെട്ടു. മറയൂരിലെ ബാസുനഗറില്‍ ഇറങ്ങിയപ്പോള്‍ പോലീസെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. ബസ്സിലെ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.


Keywords: Idukki, Police, Case, Arested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.