Latest News

മനോജിന്റെ മരണം: കേസ് എഴുതി തള്ളിയത് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഉദുമ: മുസ്ലിം ലീഗ് സി.പി.എം സംഘര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മനോജ്കുമാര്‍ മരണപ്പെട്ട കേസ് എഴുതിത്തള്ളിയ പോലീസ് നടപടികയെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ മജിസ്‌ത്രേട്ട് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 

കേസ് എഴുതിത്തള്ളിയ പോലീസ് നടപടിയെക്കുറിച്ചുള്ള പരാതികള്‍ പരിശോധിച്ച് മജിസ്‌ത്രേട്ട് കോടതിക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ വ്യക്തമാക്കി.
മനോജ്കുമാര്‍കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് പനയാല്‍ സ്വദേശി എ.വി. ശിവപ്രസാദ് സമര്‍പ്പി ച്ച ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്. കൊലപാതകക്കേസ് എഴുതിത്തള്ളി പോലീസ് മജിസ്‌ത്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസന്വേഷണം സംബന്ധിച്ച് പരാതികള്‍ മജിസ്‌ത്രേട്ട് കോടതിയാണ് പരിശോധിക്കേണ്ടതെന്ന് ഹൈക്കടതി വിലയിരുത്തി.
പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മൂലമാണ് കേസ് എഴുതിത്തള്ളിയതെന്നും നെഞ്ചിനേറ്റ ശക്തമായ മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.