കസാൻ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോറ്റ് അർജൻറീന ലോകകപ്പിൽ നിന്നും പുറത്തായി. മൂന്നിനെതിരെ നാല് ഗോളടിച്ച് ഫ്രാൻസ് ക്വാർട്ടറിലേക്ക് മുന്നേറി.[www.malabarflash.com]
13ാം മിനിറ്റിൽ ഗ്രീസ്മാൻെറ പെനാൽട്ടിയിലൂടെ ഫ്രാൻസ് ഒരു ഗോളിന് മുന്നിലെത്തി. 41ാം മിനിറ്റിൽ ഡി മരിയയിലൂടെ അർജൻറീന തിരിച്ചടിച്ചു (1-1). 48ാം മിനിറ്റിൽ മെർക്കാഡോ അർജൻറീനയുടെ ലീഡ് നേടി.
എന്നാൽ 57ാം മിനിറ്റിൽ പവാർഡിലൂടെ ഫ്രാൻസ് ഗോൾ നില തുല്യമാക്കി. 64ാം മിനിറ്റിൽ എംബാപ്പെ വീണ്ടും ഫ്രാൻസിനെ മുന്നിലെത്തിച്ചു. 68ാം മിനിറ്റിൽ വീണ്ടും എംബാപ്പെ ഗോളടിച്ചു. ഇഞ്ച്വറി സമയത്ത് അഗ്യൂറോ മൂന്നാം ഗോൾ നേടി. പിന്നീട് തിരിച്ചടിക്കാൻ ലാറ്റിനമേരിക്കൻ ടീം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല.
പോർച്ചുഗൽ- ഉറുഗ്വായ് മത്സരത്തിലെ വിജയികളാണ് ഫ്രാൻസിൻറെ ക്വാർട്ടറിലെ എതിരാളികൾ.
No comments:
Post a Comment