ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വെല്ലുവിളി ഏറ്റെടുത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ഒരു ബക്കറ്റ് ഐസ് വാട്ടര്‍ തലയിലൊഴിച്ചു. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് രോഗം ബാധിച്ചവരെ സഹായിക്കാനായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കമ്പ്യൂട്ടര്‍ ലോകത്തിലെ വമ്പന്‍മാര്‍ ഇത്തരമൊരു വെല്ലുവിളിയുമായി രംഗത്തെത്തിയത്.
രോഗത്തിന് മരുന്നു കണ്ടുപിടിക്കാനായുള്ള പരീക്ഷണങ്ങള്‍ക്കും രോഗം വന്നവരെ സഹായിക്കാനുമായി ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഐസ് വാട്ടര്‍ തലയിലൊഴിച്ചുള്ള വെല്ലുവിളി. ഐസ് വാട്ടര്‍ തലയില്‍ ഒഴിച്ചയാള്‍ മൂന്നുപേരെ ഇതേ കാര്യം ചെയ്തുകാണിക്കാനായി വെല്ലുവിളിക്കണം. വെല്ലുവിളി ലഭിച്ചുകളിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ വെല്ലുവിളി ഏറ്റെടുക്കുകയോ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം. വെല്ലുവിളി സ്വീകരിച്ചു കഴിഞ്ഞവര്‍ക്കും ഫണ്ടിലേക്ക് സംഭാവന ചെയ്യാം. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് മില്യണ്‍ യുഎസ് ഡോളറാണ് സംഭാവനയായി എഎല്‍എസ് അസോസിയേഷന് ലഭിച്ചത്.
ഇത്തരം ഒരു വെല്ലുവിളി ലഭിച്ച മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തലയില്‍ വെള്ളം ഒഴിച്ചശേഷം ബില്‍ ഗേറ്റ്‌സ്, ഫെയ്‌സ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ഡ്ബര്‍ഗ്, നെറ്റ്ഫ്‌ളിക്‌സ് സിഇഒ റീഡ് ഹേസ്റ്റിങ്‌സ് എന്നിവരെ വെല്ലുവിളിച്ചിരുന്നു. ഇത് ഏറ്റെടുത്തുകൊണ്ടായിരുന്നു ബില്‍ഗേറ്റ്‌സിന്റെ വെള്ളം ഒഴിക്കല്‍. ഇതിനായി സ്വയം ഡിസൈന്‍ ചെയ്ത ബക്കറ്റിലായിരുന്നു ഗേറ്റ്‌സിന്റെ വെള്ളമൊഴി.
Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment