Latest News

നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍ 99കാരിയായ അമ്മൂമയ്ക്ക് ലോകറെക്കോഡ്‌

ന്യൂയോര്‍ക്ക്: തൊണ്ണൂറ്റിയൊമ്പതാം വയസില്‍ നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത് ന്യൂയോര്‍ക്കുകാരി ലോകറെക്കാഡിട്ടു. ഒഹായോയില്‍ നടന്ന ഗേ ഗെയിംസിലാണ് 59.80 സെക്കന്‍ഡില്‍ ഓടിയെത്തി ഇഡാ കീലിംഗ് എന്ന അമ്മൂമ്മ ലോകറെക്കാഡിന് ഉടമയായത്.

യു.എസ്.എ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അസോസിയേഷന് 90 94 കാറ്റഗറിക്ക് മുകളില്‍ റെക്കാഡില്ലാത്തതിനാല്‍ പുതിയതായി എഴുതിച്ചേര്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍.

നാലടി ആറിഞ്ച് ഉയരവും 88 പൗണ്ട് ഭാരവമുള്ള കീലിംഗ് അറുപത്തിയേഴാം വയസിലാണ് കായികരംഗത്തേക്ക് ഓടിത്തുടങ്ങിയത്. മയക്കുമരുന്ന് ഇടപാടിനിടയില്‍ രണ്ട് മക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഷാദ രോഗത്തിന് അടിപ്പെട്ട കീലിംഗനോട് മകള്‍ ഷെല്ലിയാണ് ഓട്ടത്തെ കുറിച്ച് പറഞ്ഞത്. അന്ന് തുടങ്ങിയ ആ ഓട്ടം ഇന്നും നിര്‍ത്താതെ തുടര്‍ന്നു.

ആഴ്ചയില്‍ രണ്ടു തവണ ജിമ്മില്‍ മുടങ്ങാതെ പരിശീലനം നടത്തുന്നുണ്ട് കീലിംഗ്. ഇതോടൊപ്പം യോഗയും അഭ്യസിക്കുന്നു. ദിവസേനയുള്ള വ്യായാമവും രുചിയേക്കാളേറെ പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് കീലിംഗ് പറഞ്ഞു. നൂറാം വയസിലും നൂറ് മീറ്ററില്‍ റെക്കാഡിടുകയാണ് ഇനി കീലീംഗിന്റെ ലക്ഷ്യം.

Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.