Latest News

പ്‌ളാസ്റ്റിക് ഗോഡൌണില്‍ തീപിടിച്ച് നാലുപേര്‍ ജീവനോടെ വെന്തു മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പ്ളാസ്റ്റിക് ഗോഡൌണില്‍ തീപിടിത്തത്തെതുടര്‍ന്ന് നാലു ജോലിക്കാര്‍ ജീവനോടെ കത്തിയെരിഞ്ഞു. ഗോഡൌണിന്റെ വാച്ച്മാനെയും മറ്റു ജീവനക്കാരെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. ഒറ്റപ്പെട്ട പ്രദേശത്ത് ഒരു ചെറിയ മുറിയിലാണ് ഗോഡൌണ്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തിച്ചേരാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനം വൈകിച്ചു.

അപകടമുണ്ടായി 10 മിനിറ്റിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞത്. ഒരു കിലോമീറ്ററോളം ദുരത്തില്‍ പുകയുയരുകയുണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനായി ഇവിടെയെത്തിച്ചേര്‍ന്നപ്പോഴേക്കും സമയം വളരെയധികം വൈകി. അവര്‍ എല്ലാവരും കത്തിയെരിയപ്പെട്ടിരുന്നു - ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡപ്യൂട്ടി ഡയറക്ടര്‍ വിജയ് ശേഖര്‍ പറഞ്ഞു.

സംഭവസ്ഥലത്തുണ്ടായിരുന്ന കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. 17 ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് തീയണച്ചത്. അപകടകാരണം വ്യക്തമല്ല.

Keywords: chennai, Tamilnade, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.