Latest News

കൊടുംവിഷമുള്ള രാജവെമ്പാലയെ മലേഷ്യയിലെ ഒരു ക്ഷേത്രത്തില്‍ പൂജിക്കുന്നു

ജാസിന്‍: ഒരുകടിയില്‍ 20 മനുഷ്യരെ അല്ലങ്കില്‍ ആനയെ കൊല്ലാന്‍ കഴിയുന്ന അളവില്‍ വിഷം പുറപ്പെടുവിക്കുന്ന രാജവെമ്പാലയെ മലേഷ്യയിലെ ഒരുക്ഷേത്രത്തില്‍ പൂജിക്കുന്നു. 20 അടിവരെ വളരുന്ന പാമ്പുകളുടെ രാജാവിനെ ഒരുഭയവും കൂടാതെയാണ് പൂജാരി പൂജിക്കുന്നത്. മലേഷ്യയിലെ കെസാങ് പജക്കിലുള്ള ഒരുഹിന്ദുക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്രത്തിലെത്തിയ ഒരുഭക്തനാണ് പൂജ മൊബൈലില്‍ പകര്‍ത്തിയത്. മേയ് ആദ്യം നടന്ന സംഭവം അടുത്തിടെ വാട്‌സ് ആപ്പിലൂടെ പുറത്തുവിടുകയായിരുന്നു. വാട്‌സ് ആപ്പിലൂടെ പുറത്തുവന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കര്‍ണാടകയിലെ സുവര്‍ണ ന്യൂസ് രാജവെമ്പാലയെ പൂജിക്കുന്നത് വീഡിയോ സഹിതം വാര്‍ത്തയാക്കിയിരുന്നു. കഴിഞ്ഞ മേയിലാണ് രാജവെമ്പാലയെ അമ്പലത്തില്‍ കൊണ്ടു വന്നതെന്നു പൂജാരി പറഞ്ഞു. നൂറുകണക്കിനാളുകള്‍ പൂജക്കെത്തുന്നുണ്ടെന്നും പൂജാരി വ്യക്തമാക്കി.

അതേസമയം, പാമ്പിന്റെ വിഷപ്പല്ലുകള്‍ നീക്കം ചെയ്‌തോ ഇല്ലയോ എന്നകാര്യം വ്യക്തമാക്കാന്‍ പൂജാരി തയ്യാറായില്ല. മണ്ണിനേയും മരത്തിനേയും സൂര്യനേയുമെല്ലാം പൂജിക്കുന്ന ലോകത്ത് മൃഗങ്ങളെ പൂജ്യവസ്തു ആക്കുന്നത് ആദ്യമായിട്ടല്ല. അതേസമയം, കൊടുംവിഷമുള്ള പാമ്പിനെ ഒരുസുരക്ഷയും കൂടാതെ പൂജിക്കുന്നത് വലിയ വാര്‍ത്തയായിരിക്കുകയാണ്. മിറര്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെപ്രാധാന്യത്തോടെയാണ് ഇതുനല്‍കിയിരിക്കുന്നത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.