ലണ്ടന്‍: വിമാനത്താവളത്തില്‍ ഭാവിവധുവിന്റെ മുഖം നേരിട്ടു കണ്ട് ഞെട്ടിയ യുവാവ്പു റത്തേക്കോടി. സൗദിയിലെ ഒരു വിമാനത്താവളത്തിലായിരുന്നു സംഭവം. ഈജിപ്തുകാരനായ യുവാവാണ് ഭാവി വധുവിന്റെ സൗന്ദര്യം കണ്ട് ഞെട്ടിയത്. ഫോട്ടോയില്‍ മാത്രമാണ് യുവാവ് ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ മുഖം കണ്ടിട്ടുള്ളത്. കുറച്ചുനാള്‍ മുമ്പ് യുവതിയുടെ സഹോദരനാണ് യുവാവിനെ ഫോട്ടോകള്‍ കാണിച്ചത്. ഈ ചിത്രങ്ങള്‍ കണ്ടാല്‍ യുവതി അതിസുന്ദരി. സൗന്ദര്യത്തില്‍ മയങ്ങിയ യുവാവ് വിവാഹത്തിന് സമ്മതിച്ചു. ഫോട്ടോഷോപ്പില്‍ പണിതിറക്കിയ സുന്ദരിയുടെ ചിത്രമാണ് തന്റെ മുന്നിലുള്ളതെന്ന് യുവാവ് കരുതിയതേ ഇല്ല. വിവാഹം ഉറപ്പിച്ചതോടെ ഇരുവരും നേരിട്ടുകാണാന്‍ തീരുമാനിച്ചു. അങ്ങനെയാണ് യുവതി ഭാവിവരനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയത്.
വിമാനത്താവളത്തില്‍വച്ച് വധുവിന്റെ രൂപം കണ്ട യുവാവ് ആകെ തകര്‍ന്നുപോയി. അതോടെ അയാള്‍ പുറത്തേക്കോടി. മോഷണം നടത്തിയശേഷം രക്ഷപ്പെടുകയാണെന്നു കരുതി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ പിന്നാലെ പാഞ്ഞു. പ്രധാന കവാടം കഴിയും മുമ്പുതന്നെ ഉദ്യോഗസ്ഥര്‍ യുവാവിനെ പൊക്കി. ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് യുവാവ് കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അങ്ങനെയാണ് സംഭവം പുറംലോകം അറിയുന്നത്. തന്നെ ഫോട്ടോകാട്ടി പറ്റിച്ചു എന്നുപറഞ്ഞ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് യുവാവ്. വിവാഹ സമ്മതപത്രത്തില്‍ ഒപ്പിട്ടതിനാല്‍ വിവാഹമോചനമാവശ്യപ്പെട്ടും ഹര്‍ജി നല്‍കിയിട്ടുണ്ട്.
Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment