അജാനൂര്‍ : ബുധനാഴ്ച വൈകിട്ട് അതിഞ്ഞാല്‍ ജുമാ മസ്ജിദിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മരണപ്പെട്ട മാണിക്കോത്ത് പുതിയ പുരയില്‍ കുഞ്ഞഹമ്മദ് ഹാജി എന്ന എം പി കുഞ്ഞഹമ്മദിന്റെ വിയോഗം മാണിക്കോത്ത് പ്രദേശത്തെയാകെ തീരാദു:ഖത്തിലാഴ്ത്തി.
നാട്ടിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞഹമ്മദ് ഹാജി ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. മാണിക്കോത്ത് മുസ്‌ലിം ജമാഅത്തിന്റെ ഓഡിറ്റര്‍ എന്ന നിലയിലും ജമാഅത്തിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സെക്രട്ടറി എന്ന നിലയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞഹമ്മദ് ഹാജി നാടിനെ കണ്ണീരിലാഴ്ത്തി റോഡപകടത്തിനിരയായി മരണമടഞ്ഞത്.
നാല് വര്‍ഷം മുമ്പുണ്ടായ മറ്റൊരു അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കു പറ്റിയ ഇദ്ദേഹം ശാരീരിക വിഷമതകള്‍ വകവെക്കാതെയാണ് ജമാഅത്തിന്റെ കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ദൈനംദിന പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്‌കൂളിലെ എല്ലാ കാര്യങ്ങളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കുഞ്ഞഹമ്മദ് ഹാജി നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും മനസില്‍ ഒരു പോലെ ഇടം നേടി. ആകസ്മികമായുണ്ടായ അപകടമരണം ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്.
നേരിയൊരു അസുഖം പോലുമുണ്ടായാല്‍ തങ്ങളെ ആശുപത്രിയിലേക്ക് എടുത്തോടുന്ന നിഷ്‌കളങ്കനായ ഒരു മനസിന്റെ ഉടമയാണ് നഷ്ടമായതെന്ന് സ്‌കൂളിലെ കുട്ടികള്‍ ഓര്‍ക്കുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും ജമാഅത്ത് ഭാരവാഹികള്‍ക്കുമെല്ലാം കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. ഈ വിടവ് എങ്ങനെ നികത്താനാകുമെന്ന ദു:ഖഭാരത്തിലാണ് മാണിക്കോത്ത് നിവാസികള്‍.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുഞ്ഞഹമ്മദ് ഹാജി സഞ്ചരിച്ച കെ എല്‍ 60 എ 8144 നമ്പര്‍ ബൈക്കും കെ എല്‍ 60 ഇ 7556 നമ്പര്‍ ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞഹമ്മദ് ഹാജിയെ ഉടന്‍ തന്നെ അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞഹമ്മദ് ഹാജിയുടെ അപകട മരണ വിവരം അറിഞ്ഞ് നൂറു കണക്കിനാളുകളാണ് മന്‍സൂര്‍ ആശുപത്രിയില്‍ ഒഴുകിയെത്തിയത്. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചര്‍, വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസ്ഡണ്ട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് ബശീര്‍ വെള്ളിക്കോത്ത്, മാണിക്കോത്ത് ജമാഅത്ത് ഖത്തീബ് കബീര്‍ ഫൈസി ചെറുകോട്, മുന്‍ ഖത്തീബ് അബ്ദുള്‍ ഹമീദ് ബാഖവി, സി പി എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, ഡി സി സി ഐ ജനറല്‍ സെക്രട്ടറി അഡ്വ. പി കെ ചന്ദ്രശേഖരന്‍, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ രാജ്‌മോഹനന്‍, ബഷീര്‍ ആറങ്ങാടി, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് കെ കുട്ടന്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി യൂസഫ് ഹാജി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കാര്യമ്പു, ഷീബ ഉമ്മര്‍, മുഹമ്മദ് കുഞ്ഞി മാഹിന്‍, സി പി ഐ മണ്ഡലം സെക്രട്ടറി കെ ദാമോദരന്‍, കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് അഡ്വ. പി ബാബുരാജ്, സി പി എം അജാനൂര്‍ ലോക്കല്‍ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍, മുസ്‌ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വണ്‍ ഫോര്‍ അബ്ദുള്‍ റഹിമാന്‍, ലീഗ് നേതാക്കളായ എം ഇബ്രാഹിം, സി കെ റഹ്മത്തുള്ള, എം പി ജാഫര്‍, എം ഹമീദ് ഹാജി, ശംശുദ്ദീന്‍ കൊളവയല്‍ തുടങ്ങിയ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വ്യാഴാഴ്ച ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ മയ്യത്ത് മാണിക്കോത്ത് ജമാഅത്ത് പള്ളിക്കടുത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മറവ് ചെയ്തു.
നഫീസയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ. മക്കള്‍: മുഹമ്മദലി, സഫ്‌വാന്‍. സഹോദരങ്ങള്‍: കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, അലീമ, ഇബ്രാഹിം ഹാജി.
നഫീസയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ. മക്കള്‍: മുഹമ്മദലി, സഫ്‌വാന്‍. സഹോദരങ്ങള്‍: കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, അലീമ, ഇബ്രാഹിം ഹാജി.
Keywords: Manikkoth, Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment