Latest News

വിവാഹ ധൂര്‍ത്തിനെതിരെ സൗഹൃദവേദി ലീഗിനെ പിന്തുണയ്ക്കും

കാഞ്ഞങ്ങാട്: വിവാഹ ധൂര്‍ത്തിനും ആര്‍ഭാട ചടങ്ങുകള്‍ക്കുമെതിരെ പ്രമേയം അംഗീകരിച്ച് ക്യാമ്പയിന്‍ നടത്താനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനത്തെ കാഞ്ഞങ്ങാട് സൗഹൃദവേദി സ്വാഗതം ചെയ്തു. 

സാമൂഹ്യനന്‍മ ലക്ഷ്യം വെച്ച് വിവാഹ ധൂര്‍ത്തിനെതിരെ മുസ്‌ലിം ലീഗെടുത്ത നിലപാടിന് സൗഹൃദവേദി എല്ലാവിധ സഹകരണവും പിന്തുണയും നല്‍കും. ഈ വിഷയത്തില്‍ എല്ലാ മത സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ വേദി യോഗം അഭ്യര്‍ത്ഥിച്ചു.
വിവാഹച്ചടങ്ങുകളില്‍ കണ്ട് വരുന്ന ആഭാസത്തരങ്ങള്‍ക്കും ധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ ഒക്‌ടോബര്‍ 14ന് കാഞ്ഞങ്ങാട്ട് ബോധവല്‍ക്കരണവും ചര്‍ച്ചയും നടത്താന്‍ വേദി യോഗം തീരുമാനിച്ചു. വിവിധ മുസ്‌ലിം സംഘടനകളെയും സന്നദ്ധ സംഘടനകളെയും യോഗത്തില്‍ സംബന്ധിപ്പിക്കും. എല്ലാവരെയും കൂട്ടിയിണക്കി വിവാഹധൂര്‍ത്തിനെതിരെ സൗഹൃദവേദി ശക്തമായ പ്രചാരണവും ഇടപെടലുകളും നടത്തും.
വേദി പ്രസിഡന്റ് അഹമ്മദ് ബെസ്റ്റോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുറൂര്‍ മൊയ്തുഹാജി, കെ.എം.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ടി.മുഹമ്മദ് അസ്‌ലം, എം.ഇബ്രാഹിം, അബ്ദുല്ല പാലായി, എം.മുഹമ്മദ്കുഞ്ഞി, സി.എച്ച്.സുലൈമാന്‍, കെ.മുഹമ്മദ് കുഞ്ഞി, സി.എച്ച്.ഇബ്രാഹിം മാസ്റ്റര്‍, ബി.എം.മുഹമ്മദ്കുഞ്ഞി, അസീസ് കൊളവയല്‍, സി.കെ.മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ പാലായി, ഹമീദ് ചേരക്കാടത്ത് എന്നിവര്‍ സംസാരിച്ചു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.