തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ ഗ്ലാമര്‍ നായിക അനുഷ്‌ക ഷെട്ടി വിവാഹത്തിനൊരുങ്ങുന്നു? ഇപ്പോള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അനുഷ്‌ക അഭിനയം നിര്‍ത്തുമെന്നാണ് സൂചന. രജനീകാന്ത് നായകനായ ലിംഗയ്ക്കു ശേഷം ബാഹുബലിയിലാണ് അനുഷ്‌ക അഭിനയിക്കുന്നത്. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവാഹമുണ്ടാകുമെന്നാണ് കോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവാഹം കഴിഞ്ഞാല്‍ ഇനി അഭിനയിക്കാനില്ലെന്ന നിലപാടിലാണ് താരം. ലിംഗയുടെ ചിത്രീകരണത്തിനിടെ നവാഗത സംവിധായകന്‍ നായികാപ്രാധാന്യമുള്ള കഥയുമായി എത്തിയെങ്കിലും അനുഷ്‌ക കൈകൊടുത്തില്ല. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് വിവാഹ വാര്‍ത്തയിലേക്ക് എത്തിയിരിക്കുന്നത്. വരന്‍ ബിസിനസുകാരനാണെന്നാണ് വിവരം.
Keywords: National, Anushka,Wedding, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വിവാഹം കഴിഞ്ഞാല്‍ ഇനി അഭിനയിക്കാനില്ലെന്ന നിലപാടിലാണ് താരം. ലിംഗയുടെ ചിത്രീകരണത്തിനിടെ നവാഗത സംവിധായകന്‍ നായികാപ്രാധാന്യമുള്ള കഥയുമായി എത്തിയെങ്കിലും അനുഷ്‌ക കൈകൊടുത്തില്ല. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് വിവാഹ വാര്‍ത്തയിലേക്ക് എത്തിയിരിക്കുന്നത്. വരന്‍ ബിസിനസുകാരനാണെന്നാണ് വിവരം.

No comments:
Post a Comment