തിരുവനന്തപുരം: അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാജ്യത്തെ സ്‌കൂളുകളില്‍ കേള്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ നിര്‍ബന്ധമാക്കേണ്‌ടെന്നു സംസ്ഥാനസര്‍ക്കാര്‍. അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിന് പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളുകളില്‍ കേള്‍പ്പിക്കണമെന്നാണ് കേന്ദ്രമാനവശേഷിമന്ത്രാലയം നിര്‍ദേശം നല്‍കിയത്. ടെലിവിഷന്‍വഴിയോ ഇന്റര്‍നെറ്റ് വഴിയോ ഇതിനു സൗകര്യമില്ലെങ്കില്‍ റേഡിയോ വഴിയോ പ്രധാനമന്ത്രിയുടെ സന്ദേശം കുട്ടികളിലെത്തിക്കണമന്നാണ് മാനവശേഷി വകുപ്പിന്റെ നിര്‍ദേശം.
എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദേശം കേരളത്തില്‍ കുട്ടികളെ കേള്‍പ്പിക്കണമെന്ന കാര്യം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദേശം കേള്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കേന്ദ്രമാനവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് സ്വന്തം നിലയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് വിദ്യാഭ്യാസ വകുപ്പുവഴി സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് തീരുമാനം.
അധ്യാപകദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം കേള്‍പ്പിക്കണമെന്ന നിര്‍ദേശത്തിനെതിരേ തമിഴ്‌നാട് സര്‍ക്കാരും പശ്ചിമബംഗാള്‍ സര്‍ക്കാരും നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തിലും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കേണ്‌ടെന്ന തീരുമാനമെടുത്തിരിക്കുന്നത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment