മലപ്പുറം: ജില്ലക്ക് ഓണസമ്മാനമായി കേന്ദ്രസര്‍ക്കാറിന്‍െറ ദേശീയ സാക്ഷരതാ അവാര്‍ഡ്. കേന്ദ്ര മാനവ വിഭവശേഷി വികസനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ‘ജന്‍ ശിക്ഷന്‍ സന്‍സ്ഥാനെ’യാണ് (ജെ.എസ്.എസ്) ഈ വര്‍ഷത്തെ സാക്ഷരതാ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രാജ്യത്തെ 260 ജില്ലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് മലപ്പുറം ജെ.എസ്.എസിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. മുംബൈയിലെ എസ്.എന്‍.ഡി.ടി (ശ്രീമതി നതിബായി ദാമോദര്‍ താക്കര്‍സെ) വനിതാ സര്‍വകലാശാല നടത്തിയ ഫീല്‍ഡ് തല പരിശോധനയിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലപ്പുറം ജെ.എസ്.എസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതിന്‍െറ അറിയിപ്പ് ഭാരവാഹികള്‍ക്ക് ലഭിച്ചു.
സെപ്റ്റംബര്‍ എട്ടിന് ന്യൂഡല്‍ഹി വിജ്ഞാന്‍ഭവനില്‍ നടക്കുന്ന അന്താരാഷ്ട്ര സാക്ഷരതാദിന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ജെ.എസ്.എസ് ചെയര്‍മാന്‍ പി.വി. അബ്ദുല്‍ വഹാബും ഡയറക്ടര്‍ വി. ഉമ്മര്‍കോയയും അവാര്‍ഡ് ഏറ്റുവാങ്ങും.
വിധവകള്‍, വിവാഹമോചിതര്‍, 40 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ എന്നിവരുടെ സ്വാശ്രയത്വം ലക്ഷ്യമിട്ട് തുടങ്ങിയ ഉല്ലാസം പദ്ധതി, കിടപ്പിലായ രോഗികള്‍, ഭിന്നശേഷിക്കാര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കായി പെയിന്‍ ആന്‍ഡ് പാലിയേറ്റീവുമായി സഹകരിച്ച് നടപ്പാക്കിയ തൊഴില്‍ പരിശീലനം, കേന്ദ്ര ടെകസ്റ്റെല്‍സ് വകുപ്പുമായി സഹകരിച്ച് നടപ്പാക്കിയ കരകൗശല വികസന പ്രവര്‍ത്തനം, കേന്ദ്ര സര്‍ക്കാറിന്‍െറ ചെറുകിട സൂക്ഷ്മ വ്യവസായ വകുപ്പുമായി (എന്‍.ഐ.എം.എസ്.എം.ഇ ഹൈദരാബാദ്) ചേര്‍ന്ന് നടത്തിയ പരിശീലന പരിപാടികള്‍, തുല്യതാ പഠിതാക്കള്‍ക്കായി നടത്തിയ തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങിയവയാണ് അവാര്‍ഡ് ലഭിക്കാന്‍ സഹായകമായത്.
2006ല്‍ നിലമ്പൂര്‍ മുസ്ലിം യതീംഖാന കേന്ദ്രീകരിച്ചാണ് ജെ.എസ്.എസിന് പ്രവര്‍ത്തനാനുമതി ലഭിച്ചത്. ജില്ലക്ക് ലഭിച്ച ഓണസമ്മാനമാണ് അവാര്‍ഡെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
ജില്ലയുടെ വികസനകുതിപ്പിന് വീണ്ടും ലഭിച്ച അംഗീകാരമാണ് ദേശീയ അവാര്‍ഡെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജെ.എസ്.എസ് ബോര്‍ഡംഗവുമായ സുഹറ മമ്പാട് പറഞ്ഞു.
No comments:
Post a Comment