Latest News

  

നിറവയറുമായി നദി നീന്തി കടന്ന യുവതി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി

യാദ്ഗിര്‍: സുരക്ഷിതമായി പ്രസവിക്കുന്നതിന് വേണ്ടി നിറവയറുമായി കൃഷ്ണ നദി നീന്തികടന്ന യുവതി ഒരാണ്‍ കുഞ്ഞിന് ജന്‍മം നല്‍കി. നാല് കിലോയോളം തൂക്കമുളള കുഞ്ഞ് അമ്മയോടൊപ്പം സുരക്ഷിതമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ജൂലൈ 30 നാണ് ഒമ്പത് മാസം ഗര്‍ഭിണിയായ യെല്ലാവാ എന്ന 22കാരിയാണ് കര്‍ണ്ണാടകയിലെ വലിയ നദികളിലൊന്നായ കൃഷ്ണാ നദി നീന്തികടന്നത്. തന്റെ കുട്ടിയെ സുരക്ഷിതമായി പ്രസവിക്കുന്നതിന് വേണ്ടിയായിരുന്നു യെല്ലാവയുടെ സാഹസം.

തെക്കന്‍ കര്‍ണ്ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ഒരു ചെറിയ ദ്വീപ് ഗ്രാമത്തിലാണ് യെല്ലാവയും കുടുംബവും താമസിച്ചിരുന്നത്. യെല്ലാവയുടെ ദ്വീപില്‍ നിന്നും പുറത്ത് കടക്കാന്‍ ആകെ ഒരു ചങ്ങാടം മാത്രമാണ് ഉണ്ടായിരുന്നത്.

കാലവര്‍ഷം കടുത്തതോടെ നദിയിലെ ജലത്തിന്റെ അളവ് 14 അടിയായി ഉയര്‍ന്നു. അതോടെ ചങ്ങാടം പുഴയില്‍ ഇറക്കാന്‍ കഴിയാതായി. ഇതാണ് യെല്ലാവയെ ആരേയും വിസ്മയിപ്പിക്കുന്ന സാഹസം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പുഴ നീന്തികടക്കുമ്പോള്‍ താന്‍ ഭയപ്പെട്ടിരുന്നെന്നും എന്നാല്‍ തനിക്ക് പിറക്കുന്ന കുട്ടിയെ കുറിച്ചോര്‍ത്തപ്പോള്‍ ധൈര്യം കൈവന്നെന്നും യെല്ലാവാ പറയുന്നു. യെല്ലാവയ്ക്ക് ധൈര്യം പകരാനും സഹായിക്കാനും പിതാവും സഹോദരനും അടുത്ത ബന്ധുക്കളും യെല്ലാവയോടപ്പം നദി നീന്തി കടന്നു. യെല്ലാവയുടെ ഗ്രാമത്തില്‍ ഡോക്ടര്‍മാരോ മറ്റ് ആശുപത്രി സൗകര്യങ്ങളോ ഇല്ലാതിരുന്നതാണ് യുവതിയെ സാഹസത്തിന് പ്രേരിപ്പിച്ചത്.

ഓഗസ്റ്റ് 30 ശനിയാഴ്ച രാത്രി 8.40 നാണ് യുവതി കുഞ്ഞിന് ജന്‍മം നല്‍കിയത്. നദി നീന്തിക്കടന്ന് കൃത്യം ഒരു മാസം പിന്നിട്ടപ്പോഴാണ് യുവതി കുഞ്ഞിന് ജന്‍മം നല്‍കിയത്. ഗവണ്‍മെന്റ് ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ യുവതിയെ പട്ടണത്തിലുളള നേഴ്‌സിംഗ് ഹോമിലേയ്ക്ക് മാറ്റി. 

ശസ്ത്രക്രിയയിലുടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 8 മണിക്കൂറുകളോളം സാധാരണ പ്രസവത്തിനായി കാത്തു നിന്നുവെങ്കിലും പ്രസവം നടക്കാതെയായപ്പോള്‍ ശസ്ത്രക്രിയയിലുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.




Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.