
കാഞ്ഞങ്ങാട് : 50പവന്‍ സ്വര്‍ണ്ണവും യമഹ മോട്ടോര്‍ ബൈക്കും 15 സെന്റ് സ്ഥലവും നല്‍കിയിട്ടും പീഡിപ്പിക്കുന്ന ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍ ഹരജി നല്‍കി.
പള്ളിക്കര തൊട്ടി ഹൗസിലെ പി എസ് അബൂബക്കറിന്റെ മകള്‍ ടി എ ഉമൈബ (34)യാണ് ഭര്‍ത്താവ് വടകരമുക്ക് പാട്ടില്ലത്ത് ഹൗസിലെ പി കെ ഇബ്രാഹിം (42), സഹോദരി ആയിഷ (45) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
ഹരജി സ്വീകരിച്ച കോടതി ഇബ്രാഹിമിനും ആയിഷയ്ക്കുമെതിരെ കേസെടുക്കാന്‍ ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. 1997 ജൂണ്‍ 12നാണ് ഇബ്രാഹിം ഉമൈബയെ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ ഉമൈബയുടെ വീട്ടുകാര്‍ ഇബ്രാഹിമിന് 50 പവന്‍ സ്വര്‍ണ്ണവും യമഹ മോട്ടോര്‍ ബൈക്കും 15 സെന്റ് സ്ഥലവും സ്ത്രീധനമായി നല്‍കിയിരുന്നു.
50 പവന്‍ സ്വര്‍ണ്ണത്തില്‍ 35 പവന്‍ സ്വര്‍ണ്ണം ഇബ്രാഹിം വില്‍പ്പന നടത്തി രണ്ട് വീടുകള്‍ നിര്‍മ്മിച്ചു.
പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഇബ്രാഹിമും സഹോദരി ആയിഷയും ഉമൈബയെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയായിരുന്നു. പീഡനം അസഹ്യമായതോടെ ഉമൈബ സ്വന്തം വീട്ടിലേക്ക് പോവുകയാണുണ്ടായത്. ഇബ്രാഹിമുമായുള്ള ബന്ധത്തില്‍ ഉമൈബക്ക് മുഹമ്മദലി (16), മുഹമ്മദ് റിയാസ് (14), ഫാത്തിമ്മത്ത് നിഷാന എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.

No comments:
Post a Comment