പയ്യന്നൂര്‍: ട്രാവല്‍ ഏജന്‍സി യാത്രക്കാരില്‍ നിന്നു പണംവാങ്ങി കബളിപ്പിക്കുന്നതായി പരാതി. പയ്യന്നൂര്‍ റോയല്‍സിറ്റിയിലെ കെയീസ് ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരേയാണു കബളിപ്പിക്കപ്പെട്ടവര്‍ പോലീസില്‍ പരാതി നല്കിയിരിക്കുന്നത്.
രണ്ടാഴ്ച മുമ്പു തൃക്കരിപ്പൂരിലെ കെ.എം.ആര്‍. മുത്തലിബ് ട്രാവല്‍ ഏജന്‍സിയില്‍ നിന്നും പണമടച്ച രസീതുമായി മംഗലാപുരം വിമാനത്താവളത്തിലെത്തിയെങ്കിലും ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുകയായിരുന്നു. ദുബായിയിലേക്കു ജെറ്റ് എയര്‍വേസിലായിരുന്നു മുത്തലിബ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രക്കൂലിയായ 38,500 രൂപ കേയീസ് ട്രാവല്‍സില്‍ അടയ്ക്കുകയും ചെയ്തിരുന്നു.
ട്രാവല്‍ ഏജന്‍സി യാത്രാ സൗകര്യമുറപ്പുവരുത്തി കണ്‍ഫര്‍മേഷന്‍ നമ്പറും നല്കിയിരുന്നു. യാത്രയ്ക്കായി മുത്തലിബ് മംഗലാപുരത്ത് എത്തിയപ്പോഴാണു ജെറ്റ് എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നും ട്രാവല്‍ ഏജന്‍സി നല്കിയ രസീത് വ്യാജമാണെന്നും തിരിച്ചറിഞ്ഞത്.

മുത്തലിബിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി. ഇതിനുശേഷം വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാര്‍ക്ക് ഇതേ കാരണത്താല്‍ യാത്ര മുടങ്ങിയതായി പയ്യന്നൂര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്കുവ്യാജ കണ്‍ഫര്‍മേഷന്‍ നമ്പര്‍ ചേര്‍ത്ത രസീത് നല്കി ട്രാവല്‍ ഏജന്‍സി ലക്ഷങ്ങളുടെ വെട്ടിപ്പ്‌നടത്തിയെന്നാണു പരാതി. പരാതിയില്‍ പയ്യന്നൂര്‍ പോലീസ്അന്വേഷണം ആരംഭിച്ചു.
Keywords: Kannur, Payyannur, Thrikkarippur, Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment