Latest News

ആര്‍എസ്എസ് അക്രമത്തിനു തയാറെടുക്കുന്നു: ഇ.പി. ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്എസ് വന്‍തോതില്‍ ആക്രമണത്തിനു തയാറെടുക്കുന്നു എന്നതിന്റെ തെളിവാണ് മട്ടന്നൂര്‍ മരുതായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ഉണ്ടായ ബോംബ് സ്‌ഫോടനമെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എംഎല്‍എ.

സംസ്ഥാനത്ത് വ്യാപകമായി കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് തയാറെടുക്കുന്നതിന്റെ സൂചനയാണിതെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉഗ്രശേഷിയുള്ള ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം.

കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും ആര്‍എസ്എസ് ഇത്തരം സ്‌ഫോടകവസ്തു നിര്‍മാണം നടത്തുന്നുണ്ട്. ഇവര്‍ക്കു കുട പിടിച്ചു കൊടുക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. 

ആയുധ ശേഖരം പിടിച്ചെടുക്കാനും അക്രമത്തിനൊങ്ങുന്നവരെ കണെ്ടത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസ് തയാറാകണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.



Keywords: Kannur News, EP Jayarajan, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.