പെരിയ: ഉദുമ നിയമസഭാ മണ്ഡലത്തില്‍ കുണിയയില്‍ അനുവദിച്ച ഉദുമ ഗവ:ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഉദ്ഘാടന ചടങ്ങിന് ജംബോ വേദി തന്നെ ഒരുക്കേണ്ടി വരും. ചടങ്ങില്‍ പങ്കെടുക്കുന്നുവരുടെ എണ്ണം ഒന്നല്ല, രണ്ടല്ല, അമ്പത്തഞ്ച്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സെപ്തംബര്‍ 22 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കുണിയ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്താണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. കോളേജിലെ ക്ലാസുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച രാവിലെ ആരംഭിച്ചിട്ടുണ്ട്.
ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളാണ് ഇന്ന് ആരംഭിച്ചത്. 22 ന് കൃഷി വകുപ്പു മന്ത്രി കെ പി മോഹനന്റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് കോളേജിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. നബാര്‍ഡ് സ്‌കീം കെട്ടിടോദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വ്വഹിക്കും. മുഖ്യാതിഥിയായും ആശംസപ്രാസംഗികരായും എണ്ണിയാലൊടുങ്ങാത്തവരുണ്ട്. എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, പി ബി അബ്ദുള്‍ റസാക്ക്, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവര്‍ മുഖ്യാതിഥികള്‍.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമള ദേവി ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി എം പ്രദീപ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമന്‍, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ കസ്തൂരി ടീച്ചര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാലന്‍ മാസ്റ്റര്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കാര്‍ത്ത്യായനി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഭവാനി, ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് എം ഗീത, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ജാസ്മിന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി ജയശ്രീ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കരീം കുണിയ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ അഡ്വ. സി കെ ശ്രീധരന്‍, കെ പി സതീഷ് ചന്ദ്രന്‍, എം സി കമറുദ്ദീന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി ഗംഗാധരന്‍ നായര്‍, പി വി മൈക്കിള്‍, എ വി രാമകൃഷ്ണന്‍, അഡ്വ. കെ ശ്രീകാന്ത്, എം അനന്തന്‍ നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍, എ കുഞ്ഞിരാമന്‍ നായര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, ജോസഫ് വടകര, അബ്രഹാം തോണക്കര, തച്ചങ്ങാട് ബാലകൃഷ്ണന്‍, എം പൊക്ലന്‍, എം എസ് മുഹമ്മദ് കുഞ്ഞി, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, പി കൃഷ്ണന്‍, കെ ഇ എ ബക്കര്‍, വി രാജന്‍, ജോര്‍ജ് പൈനാപ്പിള്ളി, കുണിയ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുര്യന്‍ മാത്യു, ഹെഡ്മാസ്റ്റര്‍ കെ രാമകൃഷ്ണന്‍ നായര്‍, പി ടി എ പ്രസിഡണ്ട് കെ എം ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്നതാണ് ആശംസ പ്രാസംഗികരുടെ നീണ്ട നിര. കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ എം നന്ദകുമാര്‍ ഐ എ എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്വാഗതം ആശംസിക്കുന്നത് കെ കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ) ആണെങ്കില്‍ നന്ദി പറയുന്നത് കോളേജിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. കെ വിജയനാണ്.
കോണ്‍ഗ്രസിനും സി പി എമ്മിനും ഉദ്ഘാടന ചടങ്ങില്‍ മുന്‍ തൂക്കം നല്‍കിയിട്ടുണ്ട്. സി പി എം നേതാക്കളായ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പതിമൂന്നോളം പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ആറ് പേര്‍ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രതിനിധികളായുണ്ട്. ലീഗില്‍ നിന്ന് മന്ത്രി ഉള്‍പ്പെടെ എട്ട് പേരെയാണ് ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


No comments:
Post a Comment