Latest News

പതിനേഴുകാരിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍ ശ്രമം: രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നു മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. എളയാവൂര്‍ മേഖലയിലെ സിപിഎം പ്രാദേശിക നേതാവും സുഹൃത്തുമാണ് ടൗണ്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. നേതാവിന്റെ സുഹൃത്തിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. ഇന്നലെ രാവില എട്ടോടെ താഴെ ചൊവ്വ എളയാവൂര്‍ റോഡിലായിരുന്നു സംഭവം.

തയ്യല്‍ പരിശീലനത്തിനു പോകുകയായിരുന്ന പെണ്‍കുട്ടിയുടെ പിന്നാലെ ബൈക്കിലെത്തിയ ഇരുവരും മണ്ണെണ്ണ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ ഓടിക്കയറി രക്ഷപ്പെട്ടു. പിന്നീട് വീട്ടില്‍ വിവരമറിയിച്ച പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേ സമയം സംഭവത്തെ കുറിച്ചു വിശദമായി അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടു മറ്റു ചിലരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും പോലീസ് അറിയിച്ചു.



Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.