കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഡി വൈ എസ് പി യായി കെ ഹരിശ്ചന്ദ്ര നായകിനെ നിയമിച്ചു. കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പി യായി ചുമതല നിര്‍വ്വഹിച്ച് വരികയായിരുന്നു നായക്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പ്രദീപ് കുമാറിനെ കാസര്‍കോട് ഡി സി ആര്‍ ബി ഡി വൈ എസ് പി യായാണ് മാറ്റി നിയമിച്ചത്. ഡി സി ആര്‍ ബിയില്‍ നിന്നും പി തമ്പാനെ കാസര്‍കോട് അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പി യായി നിയോഗിച്ചു. കേരള സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായിരുന്ന കെ അജിയെ തൃശൂര്‍ കേരള പോലീസ് അക്കാദമിയിലേക്ക് മാറ്റി.
അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പിയായിരുന്ന എം വി സുകുമാരനാണ് പുതിയ എസ് എസ് ബി ഡി വൈ എസ് പി. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എ രാമചന്ദ്രനായരെ തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പിയായി സ്ഥലം മാറ്റി.
കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലും എസ് എം എസിലും പകരം ഡി വൈ എസ് പിമാരെ നിയമിച്ചിട്ടില്ല. കാസര്‍കോട് ഡി വൈ എസ് പി ടി പി രഞ്ജിത്ത് അവിടെ തന്നെ തുടരും. ഡി വൈ എസ് പിമാരുടെ സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റ പട്ടിക അടുത്തയാഴ്ചയോടെ പുറത്തിറങ്ങും.


No comments:
Post a Comment