കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ചു കടന്ന് യുവാവിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുമാസക്കാലമായി ജയിലില്‍ കഴിയുന്ന നാലു പ്രതികളുടെ റിമാന്‍ഡ് കോടതി വീണ്ടും നീട്ടി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചുമട്ട് തൊഴിലാളികളായ പുല്ലൂരിലെ പി വി രതീഷ് (33), പൊള്ളക്കടയിലെ എ വിനോദ് (27), പെരിയ മണ്ണട്ടയിലെ ടി നിധീഷ് (27), വേലാശ്വരത്തെ വി അനില്‍കുമാര്‍ (34) എന്നിവരുടെ റിമാന്‍ഡാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി നീട്ടിയത്.
പെരിയ പെരിയോക്കിയിലെ ടി രാഗേഷിനെ (24) വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍.
പെരിയ പെരിയോക്കിയിലെ ടി രാഗേഷിനെ (24) വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍.
2014 ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം. രാഗേഷിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം യുവാവിനെ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിനു പുറമെ രാഗേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കാേസരയും മേശയും മിക്‌സിയും അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഇതു മൂലം 10000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രാഗേഷിന്റെ പരാതിയില്‍ വധശ്രമത്തിനാണ് രതീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജൂലൈ 22ന് നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രതീഷിനും കൂട്ടുപ്രതികള്‍ക്കും ജാമ്യം നല്‍കുകയാണെങ്കില്‍ പ്രദേശത്ത് നിരന്തരം ക്രമസമാധാന ലംഘനമുണ്ടാകുമെന്നും അതുകൊണ്ട് ജാമ്യം നല്‍കരുതെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ റിമാന്‍ഡ് നീട്ടിയത്.

No comments:
Post a Comment