ഉദുമ: പാലക്കുന്ന് വെടിത്തറക്കാല്‍ യുവദര്‍ശന കലാ-കായിക വേദിയുടെ അമ്പതാം വാര്‍ഷികത്തിന്റെയും ഓണത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ഗോള്‍ഡന്‍ സിംഗര്‍ മ്യൂസിക് റിയാലിറ്റി ഷോയില്‍ നീലേശ്വരം നെല്ലിയടുക്കത്തെ മേന മേലത്ത് ഒന്നാം സ്ഥാനത്തോടെ പതിനഞ്ചായിരം രൂപയുടെ ക്യാഷ് അവാര്‍ഡ് നേടി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാഞ്ഞങ്ങാട്ടെ ജവഹര്‍ പങ്കജ് രണ്ടാം സ്ഥാനത്തെത്തി പത്തായിരം രൂപയുടെയും വെള്ളിക്കോത്തെ ജോജി എസ് ബാബു മൂന്നാം സ്ഥാനം നേടി അയ്യായിരം രൂപയുടെയും ക്യാഷ് അവാര്‍ഡ് കരസ്ഥമാക്കി.
അധ്യാപകന്‍ നെല്ലിയടുക്കത്തെ ഗോപകുമാറിന്റെ മകളാണ് മേന മേലത്ത്. റിട്ട. എ ഇ ഒ പങ്കജാക്ഷന്റെ മകനാണ് ജവഹര്‍ പങ്കജ്. കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകന്‍ ബി സി ബാബുവിന്റെ മകനാണ് ജോജി. യുവ സംഗീതഞ്ജന്‍ ഹരിമുരളി മാസ്റ്ററുടെ ശിഷ്യരാണ് ഈ മൂന്ന് പേരും.
അമ്പതോളം പേര്‍ പങ്കെടുത്ത ഓഡിഷന്‍ ടെസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരാണ് അവസാന റൗണ്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.
പ്രശസ്ത സംഗീതഞ്ജരായ വി ടി മുരളി, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, അമ്പിളി ശ്രീനീവാസ് എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്.
ആഘോഷ പരിപാടികള്‍ റിട്ട. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ റിട്ട. ഡയറക്ടര്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ വേലായുധന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ സമാപന ദിവസമായ ഞായറാഴ്ച ഉച്ചക്ക് നാട്ടുകാര്‍ക്ക് പതിനെട്ട് വിഭവങ്ങളോടു കൂടിയ ഓണസദ്യ ഒരുക്കിയിരുന്നു.


No comments:
Post a Comment