Latest News

ഉമ്മന്‍ചാണ്ടി പരനാറിയെന്ന് എം.വി.ജയരാജന്‍

ഉദുമ: ഐക്യ കേരള പിറവിക്ക് ശേഷം അഞ്ചര പതിററാണ്ട് കാലം മാറി മാറി ഇടത് വലത് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയെ പോലെ പരനാറിയായ മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം എം.വി ജയരാജന്‍.

കഴിഞ്ഞവര്‍ഷം തിരുവോണ ദിവസം കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മാങ്ങാട് നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലത്ത് എം.കെ.പ്രേമചന്ദ്രനെതിരെ പിണറായി വിജയന്റെ പരനാറി പ്രയോഗം ഏറെ വിവാദമായിരുന്നു.

മുഖ്യമന്ത്രിയെ പരനാറിയെന്ന് വിളിച്ചതിന്റെ പേരില്‍ കോടതി അലക്ഷ്യ കേസ് വന്ന് ജയിലില്‍ കിടക്കേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു.

ജനവിരുദ്ധനും കൊളളരുതാത്തവനുമായ മറെറാരു മുഖ്യമന്ത്രി കേരളത്തില്‍ ഇതു വരെ ഉണ്ടായിട്ടില്ല. ജനങ്ങള്‍ ഏറെ പരിഹസിച്ച കരുണാകരന് പോലും മാന്യത ഉണ്ടായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

മദ്യവര്‍ജന നടപടി ഇല്ലാതെ മദ്യ ഉപയോഗം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ജയരാജന്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്രത്തിന് അകത്ത് മാത്രമുണ്ടായിരുന്ന ശ്രീ കൃഷ്ണനെ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുളള ദൈവമാക്കി മാററിയത് കൃഷ്ണപിളളയും, എ.കെ.ജിയുമാണെന്ന കാര്യം ആര്‍.എസ്,.എസ്സുകാര്‍ ഓര്‍ക്കണമെന്നും ജയരാജന്‍ പറഞ്ഞു.


ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എം വി കോമന്‍ നമ്പ്യാര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു.
റെഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.

രാവിലെ എം ബി ബാലകൃഷ്ണന്റെ സ്മൃതിമണ്ഡപം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അനാഛാദനം ചെയ്തു. തുടര്‍ന്ന് പതാക ഉയര്‍ത്തലും പുഷ്പാര്‍ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗത്തില്‍ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. എം കെ വിജയന്‍ സ്വാഗതം പറഞ്ഞു.

സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
വീഡിയോ കാണാം










Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.