കോട്ടയം: ബിവറേജസ് ഷോപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ കോട്ടയത്തെ കുടിയന്‍മാര്‍ വെറുതെയിരിക്കില്ല. അവര്‍ ഉടനെ പ്രതികരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതാനും ദിവസം കഴിഞ്ഞാല്‍ ബവ്‌കോ മാത്രമേ അവര്‍ക്ക് ആശ്രയമുള്ളൂ.
പഴയ ബോട്ട് ജെട്ടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഷോപ്പിന്റെ ഭിത്തിയിലും മറ്റും ആരോ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത് കുടിയന്‍മാര്‍ക്ക് സഹിച്ചില്ല. മാത്രമല്ല അവിടെ മദ്യം വാങ്ങാന്‍ വരുന്നവരുടെ വസ്ത്രങ്ങളിലും മറ്റും കരി ഓയില്‍ വീഴുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ എത്തിയ മദ്യപര്‍ ഒത്തു ചേര്‍ന്നു. ബിവറേജസിന്റെ ഭിത്തിയിലെ കരിഓയില്‍ നീക്കം ചെയ്യാന്‍ തീരുമാനമെടുത്തു. പിന്നെ ഒട്ടും വൈകിയില്ല. എല്ലാവരും ചേര്‍ന്ന് കരി ഓയില്‍ കഴുകിക്കളഞ്ഞു. അരമണിക്കൂറിനുള്ളില്‍ ഭിത്തിയിലെ കരി ഓയില്‍ ഔട്ട്. ഇപ്പോള്‍ മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് കരിഓയില്‍ ശരീരത്തില്‍ പറ്റുമെന്ന് പേടിക്കേണ്ട.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment