Latest News

ഡിവൈഡര്‍ വേണമെന്ന ആവശ്യം ചെവികൊള്ളുന്നില്ല,ബോവിക്കാനത്ത് വാഹനാപകടം പതിവാകുന്നു

ബോവിക്കാനം: ബോവിക്കാനം ടൗണില്‍ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം ഒരു മരണം കൂടി സംഭവിച്ചതോടെ ബോവിക്കാനം ജംഗ്ഷന്‍ അപകട കേന്ദ്രമായി മാറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം ചെറുതും വലുതുമായ അപകടം ഇവിടെ അരങ്ങേറി. 

രണ്ടുമാസം മുമ്പ് ബൈക്ക് ടിപ്പറിലിടിച്ച് സുള്ള്യയിലെ എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു.
ജില്ലയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നാണ് ചെര്‍ക്കള -ജാല്‍സൂര്‍ റോഡ്. ഈ റോഡിലൂടെ വാഹനങ്ങള്‍ ചീറിപായുകയാണ് ചെയ്യുന്നത്. ടൗണിലെ ജംഗ്ഷന്‍ പോലും ഗൗനിക്കാതെ പാഞ്ഞുവരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. 

പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി വാട്ടര്‍ അതോറിറ്റി എടുത്തുവെച്ച കുഴി വേണ്ടപോലെ മൂടിയിട്ടില്ല. ഇതാണ് കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം അരങ്ങേറാന്‍ വഴിയൊരുക്കിയത്.
ബോവിക്കാനത്ത് ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യമുന്നയിക്കുന്നു. എന്നാല്‍ അധികൃതര്‍ ഗൗനിക്കാത്തതും അപകടം തുടര്‍കഥയാവാന്‍ വഴിയൊരുക്കുന്നു. ഡിവൈഡര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ച വ്യാപാരികള്‍ പ്രതീകാത്മക ഡിവൈഡര്‍ തീര്‍ത്തിരുന്നു. 

കാസര്‍കോട് ഭാഗത്തേക്കുള്ള ബസ് വെയ്റ്റിംഗ് ഷെഡ്ഡും അപകടത്തിന് കാരണമാകുന്നു. ഇവിടെ ബസുകള്‍ നിര്‍ത്തിയിടുന്നതോടെ റോഡ് തടസ്സമുണ്ടാവുകയും കാസര്‍കോട് ഭാഗത്തു നിന്ന് വരുന്ന വാഹങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്ത സാഹചര്യവുമുണ്ടാകുന്നു.
ഡിവൈഡറും സര്‍ക്കിളും ഉടന്‍ സ്ഥാപിക്കണമെന്ന് മര്‍ച്ചന്റ് യൂത്ത് വിംഗ് മുളിയാര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. ബി.എ.ഹനീഫ് അധ്യക്ഷത വഹിച്ചു. ബി.ഹംസ, അഹമ്മദ് ആസിഫ്, ഹരിഹരന്‍, അബ്ദുല്‍റഹ്മാന്‍ എബ്രീഡ്, സി.സനല്‍കുമാര്‍, മുസ്തഫ ബിസ്മില്ല സംസാരിച്ചു.
അധികൃതരുടെ നിസ്സംഗത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത്‌സ് ബോവിക്കാനം യോഗം കുറ്റപ്പെടുത്തി. റിഷാദ് ബോവിക്കാനം, എബി കുട്ടിയാനം, സിറാജ് മുതലപ്പാറ, ഇജാസ് സംസാരിച്ചു.


Keywords: Kasaragod, Bovikkananm, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.