Latest News

ജസീമിന്റെ മരണം: പുനരന്വേഷണം പരിഗണിക്കും; മുഖ്യമന്ത്രി

കാസര്‍കോട്: മാസങ്ങള്‍ക്ക് മുമ്പ് കളനാട് റെയില്‍പാളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട്ടെ ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിററിയും കുടുംബവും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.[www.malabarflash.com]

ജസീമിനെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തിയതാണെന്നും അപകട മരണമാക്കി ഒതുക്കി തീര്‍ക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം സംശയാസ്പദമാണെന്നും, കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നുമാവശ്യപ്പെട്ട് കൊണ്ട് ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികളും, ജസീമിന്റെ വല്യുമ്മയുമടങ്ങുന്ന സംഘം മുന്‍ ഉദുമ എം.എല്‍.എ., കെ.വി. കുഞ്ഞിരാമന്റെ നേതൃത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.
കാര്യങ്ങള്‍ പഠിച്ച് ആവശ്യമായത് ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
കബീര്‍ മാങ്ങാട്, ഇബ്രാഹിം കീഴൂര്‍, മുഹമ്മദ് മദനി, ഫൈസല്‍ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.