Latest News

സലാം ഹാജി വധം: നാല് പേര്‍ പിടയില്‍

തൃക്കരിപ്പൂര്‍: വീട്ടുകാരെ ബന്ദികളാക്കി ഗള്‍ഫ് വ്യാപാര പ്രമുഖന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുള്‍ സലാംഹാജിയെ മൃഗീയമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കവര്‍ ച്ച നടത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞുതുടങ്ങി. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ സൂക്ഷ്മമായ പരിശോധനയിലാണ് നാടിനെ നടുക്കിയ ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമിസംഘത്തെക്കുറിച്ച് വ്യക്തമായ വിവരം പുറത്തുവന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം കോട്ടപ്പുറത്തിനടുത്ത ആനച്ചാല്‍ സ്വദേശികളായ നൗഷാദ്(30), സഹോദരന്‍ റമീസ്(26) എന്നിവരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതോടെ സലാംഹാജി വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചുതുടങ്ങി. കവര്‍ച്ചാസംഘം സഞ്ചരിച്ചുവെന്ന് കരുതുന്ന രണ്ട് വാഹനങ്ങള്‍ നൗഷാദി ല്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

തൃശൂരിലെ കുപ്രസിദ്ധ കവര്‍ച്ചക്കാരായ ചിലരും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന മറ്റൊരു വിവരം. കോട്ടപ്പുറം സഹോദരന്മാര്‍ നീലേശ്വരത്തു നിന്നും കാഞ്ഞങ്ങാട്ടു നിന്നും വാങ്ങിയ പുതിയ സിം കാര്‍ഡുകളുടെ വിശദവിവരങ്ങള്‍ സൈബര്‍സെല്ലിലൂടെ ലഭിച്ചതോടെയാണ് സലാംഹാജി വധക്കേസിന് പിന്നിലെ കറുത്ത കരങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. 

നേരത്തെ കുവൈത്തിലായിരുന്നു നൗഷാദും റമീസും. അവിടെ സ്വകാര്യ ടെലിഫോണ്‍ കമ്പനിയില്‍ ഓപ്പറേറ്റീവ് വിഭാഗത്തി ല്‍ ജീവനക്കാരനായിരുന്നു നൗഷാദ്. നല്ലൊരു കമ്പ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ നൗഷാദ് കുവൈത്തില്‍ തൊഴില്‍ നിയമം കര്‍ശനമാക്കുകയും പരിശോധന വ്യാപകമാക്കുകയും ചെയ്തതോടെ കുവൈത്തില്‍ നിന്ന് മൂന്നുമാസം മുമ്പ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അവിടെ ഒരു ഷോപ്പി ങ്ങ് മാളില്‍ റെഡിമെയ്ഡ് വസ്ത്ര കട നടത്തിയ നൗഷാദ് കച്ചവടം നഷ്ടത്തിലായതിനാല്‍ കടുത്ത സാമ്പത്തിക ബാദ്ധ്യതയില്‍ അകപ്പെടുകയും ചെയ്തിരുന്നു. സഹോദരന്‍ റമീസ് കുവൈത്തിലെ ജോലി മതിയാക്കി ആറുമാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് നാട്ടില്‍ വാഹന ബ്രോക്കറായി ജോലി നോക്കിവരികയായിരുന്നു. 

കൊല്ലപ്പെട്ട അബ്ദുള്‍ സലാംഹാജിയുടെ അകന്ന ബന്ധുവാണ് ഈ കോട്ടപ്പുറം യുവാക്കള്‍. റമീസും സലാംഹാജിയും നല്ല പരിചയക്കാരാണ്. സലാംഹാജിക്ക് വേണ്ടി റമീസ് വാഹന ഇടപാട് നടത്തിയിരുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സലാംഹാജിയുമായുള്ള പരിചയം മുതലെടുത്തുകൊണ്ടാണ് ഈ വീട്ടില്‍ കോട്ടപ്പുറം സഹോദരന്മാര്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടത്. 

സലാംഹാജിയുടെ വീട്ടുകാരെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചും വെള്ളാപ്പിലുള്ള സലാംഹാജിയും കുടുംബവും താമസിക്കുന്ന സഫാമര്‍വ എന്നു പേരുള്ള മണിമാളികയെക്കുറിച്ചും റമീസിനും നൗഷാദിനും വ്യക്തമായി അറിയാവുന്നതുകൊണ്ട് കവര്‍ച്ച എളുപ്പമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സലാം ഹാജിയുടെ വീട്ടില്‍ സംഭവം നടക്കുമ്പോ ള്‍ സംഘത്തിലുള്ള ഒരാളോട് നീ എന്തിന് ഇവിടെ വന്നു എന്ന് ചോദിച്ചതായി വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. 

അതുകൊണ്ട് തന്നെ കവര്‍ച്ചാസംഘത്തില്‍പ്പെട്ട ഒ രാള്‍ സലാം ഹാജിയുമായി നേരത്തെ വ്യക്തിബന്ധമുണ്ടായ ആളാണ് എന്ന് ഉറപ്പിച്ചിരുന്നു. ഈ വഴിക്കും പോ ലീസ് അനേ്വഷണം വ്യാപിപ്പിച്ചു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോട്ടപ്പുറം സഹോദരന്‍മാരില്‍ ഒരാള്‍ കവര്‍ച്ചയില്‍ നേരിട്ട് പങ്കാളിയായി എന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. 

സലാം ഹാജിയുടെ വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കൂടി വലയിലാക്കാനുള്ള കഠിന ശ്രമത്തിലാണ് പോലീസ്. സലാംഹാജി വധക്കേസിനെക്കുറിച്ച് ഏതാണ്ട് എല്ലാ വിവരങ്ങളും ശേഖരിച്ച പോലീസ് അന്വേഷണം തൃശൂരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ കെ നായരുടെ ക്രൈം സ്‌ക്വാഡില്‍പ്പെട്ട പയ്യന്നൂര്‍ സി ഐ അബ്ദുറഹീം, ഇരിട്ടി സിഐ ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തൃശൂരിലേക്ക് പോയിട്ടുണ്ട്. കൊലയാളി സംഘത്തില്‍പ്പെട്ട ചിലര്‍ പോലീസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്. 

ആഗസ്ത് 4ന് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സലാംഹാജി സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള വെള്ളാപ്പ് ജുമാമസ്ജിദില്‍ തറാവീഹ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു സലാംഹാജി. സംഭവ സമയം സലാംഹാജിയുടെ ഭാര്യ സുബൈദയും മക്കളായ സുഫ്‌യാനും സഫയും വീട്ടിലുണ്ടായിരുന്നു. റമദാന്‍ 27-ാം രാവായതിനാല്‍ പാതിരാ നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും വേണ്ടി വീണ്ടും പള്ളിയിലേക്ക് പോകാന്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ സുഫ്‌യാനേയും കൂട്ടി ഒരുക്കം നടത്തുന്നതിനിടയിലാണ് കവര്‍ച്ചാ സംഘം എത്തുന്നതും സലാംഹാജി അപ്രതീക്ഷിതമായി അതിദാരുണമായി കൊല്ലപ്പെടുന്നത്. 

തീര്‍ത്തും ദുരൂഹത നിറഞ്ഞ ഈ സംഭവത്തിനു പിന്നിലെ സംഘത്തെ കണ്ടെത്തുന്നതിന് കണ്ണൂര്‍-കാസര്‍കോട് ജില്ലാ പോലീസ് മേധാവികളുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. കോട്ടപ്പുറം യുവാക്കളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഈ അറുംകൊല നടന്ന രീതിയെക്കുറിച്ചും വീട്ടില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും കണക്കുകളെക്കുറിച്ചും സംഘത്തിന് മറ്റ് കവര്‍ച്ചകളെക്കുറിച്ചുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.