പത്തനംതിട്ട: മാധ്യമപ്രവര്‍ത്തകന്റെ മുറിയിലെത്തിയ വനിതാ സുഹൃത്തിനെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണവും പണവും കവര്‍ന്ന സദാചാരപോലീസ് സംഘം അറസ്റ്റില്‍.
ആനപ്പാറ തോലിയാനിക്കര നവാഫ് ഷെരീഫ് (23), വലഞ്ചുഴി കോയിക്കല്‍ മേലേതില്‍ ഷെഫീഖ് (21), ആനപ്പാറ തോലിയാനിക്കര മുഹമ്മദ് ആഷിഖ് (19), ആനപ്പാറ തോയിലിക്കാനിക്കര റിജുഖാന്‍ (22) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആനപ്പാറ തോലിയാനിക്കര നവാഫ് ഷെരീഫ് (23), വലഞ്ചുഴി കോയിക്കല്‍ മേലേതില്‍ ഷെഫീഖ് (21), ആനപ്പാറ തോലിയാനിക്കര മുഹമ്മദ് ആഷിഖ് (19), ആനപ്പാറ തോയിലിക്കാനിക്കര റിജുഖാന്‍ (22) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച സന്ധ്യക്കുശേഷം പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്റെ ഓഫീസ് വളപ്പിലെ മുറിയിലേക്ക് ഇദ്ദേഹവും വനിതാ സുഹൃത്തും കയറുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഓട്ടോയില്‍ ഇവര്‍ക്കു പിന്നാലെയെത്തിയ നാലംഗസംഘം ഇരുവരെയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ടുപേരുടെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. യുവതിയെ പറഞ്ഞുവിടണമെന്ന് ചാനല്‍ പ്രവര്‍ത്തകനോടാവശ്യപ്പെട്ടു.
പുറത്തിറങ്ങിയ യുവതിയെ വീട്ടില്‍ വിടാമെന്നുപറഞ്ഞ് നാലംഗ സംഘമെത്തിയ ഓട്ടോറിക്ഷയിലേക്ക് കയറ്റി. യാത്രയ്ക്കിടയില്‍ ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ സംഘം ഊരിവാങ്ങി. ഏഴ് ഗ്രാം വരുന്ന സ്വര്‍ണമാല, നാല് ഗ്രാം തൂക്കമുള്ള ബ്രേസ്ലെറ്റ്, പഴ്‌സിലിരുന്ന ഒരുപവന്റെ വള എന്നിവ നഷ്ടപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു.
യാത്രയ്ക്കിടയില്‍ ഇവരെ ഭീഷണിപ്പെടുത്തി എ.ടി.എം.കൗണ്ടറില്‍ കയറ്റി 1500 രൂപയും പിന്‍വലിപ്പിച്ച് സംഘം കൈക്കലാക്കി. തുടര്‍ന്ന് ഇവര്‍ താമസിക്കുന്നിടത്ത് ഇറക്കിവിട്ടു.യുവതിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ സംഘം വെള്ളിയാഴ്ച ഇവരെ വിളിച്ച് 25,000 രൂപ ആവശ്യപ്പെട്ടു. പണം തന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുനല്‍കാമെന്നും പറഞ്ഞു.
ഭീഷണിയെത്തുടര്‍ന്ന്, ഓട്ടോറിക്ഷയുടെ നമ്പര്‍ ഉള്‍പ്പെടെ യുവതി പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട എസ്.ഐ. ജി.പി.മനുരാജ്, എ.എസ്.ഐ. ശശികുമാര്‍, ഗോപകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫസില്‍, ലിന്‍സണ്‍, ജോണ്‍ ഫിലിപ്പ്, ബിജു, ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് യുവതിയുടെ സ്വര്‍ണവും പണവും പോലീസ് കണ്ടെടുത്തു.
പിടിയിലായ നവാഫ് പത്തനംതിട്ട, തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണക്കേസില്‍ പ്രതിയാണ്. മറ്റുള്ളവര്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലാണ് ഓട്ടോറിക്ഷ ഓടിക്കുന്നത്.

No comments:
Post a Comment