Latest News

വഴിവിട്ട ബന്ധം പുറത്തു പറഞ്ഞ മകനെ ചോറില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

അടിമാലി: നാലുവര്‍ഷം മുന്‍പു 10 വയസ്സുകാരന്‍ വിഷം ഉള്ളില്‍ ചെന്നു മരിച്ച കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുനിയറ ഇല്ലിസിറ്റി വെച്ചുക്കരോട്ട് ബിജുവിന്റെ ഭാര്യ സുധയെ (39) ആണു മകന്‍ ആരോമലിനെ ചോറില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. അമ്മയുടെ വഴിവിട്ട ബന്ധം പുറത്തുപറഞ്ഞതിന്റെ പേരില്‍ മകനെ കൊലപ്പെടുത്തുകയായിരുന്നു
വെന്നു പൊലീസ് പറഞ്ഞു.
2010 ഓഗസ്റ്റ് 29ന് ആയിരുന്നു സംഭവം. ആരോമല്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും കേസ് തെളിയിക്കാനായില്ല. വിഷം ഉള്ളില്‍ ചെന്നാണ് ആരോമല്‍ മരിച്ചതെന്നു രാസപരിശോധനാ ഫലം ഈയിടെ പുറത്തുവന്നതോടെയാണു കേസില്‍ വഴിത്തിരിവുണ്ടായത്. 

സുധയെയും മറ്റു കുടുംബക്കാരെയും അയല്‍വാസികളെയും ചോദ്യംചെയ്തതോടെ സുധ കുറ്റം സമ്മതിക്കുകയായിരുന്നു. അയല്‍വാസിയായ യുവാവുമായുള്ള സുധയുടെ ബന്ധം ആരോമല്‍ ചിലരോടു പറഞ്ഞതില്‍ പ്രകോപിതയായ സുധ ആരോമലിനെ കൊലപ്പെടുത്തുകയായിരുന്നു
വെന്നു പൊലീസ് പറഞ്ഞു. 

ഭര്‍ത്താവ് ബിജുവിന്റെ കുടുംബവീട്ടില്‍ നിന്നു വിഷം എടുത്തു സൂക്ഷിച്ച സുധ, വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്തു മകനെ വിളിച്ചുവരുത്തി ചോറില്‍ കലര്‍ത്തി ഇറച്ചിക്കഷണവും ചേര്‍ത്തു നല്‍കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തുടര്‍ന്നു കുടുംബവീട്ടിലേക്കു പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശിച്ചു. ആരോമല്‍ അവിടേക്കു പോയെങ്കിലും ഛര്‍ദിച്ചു തളര്‍ന്നുവീണു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. 

ഇടുക്കി പൊലീസ് മേധാവി അലക്‌സ് എം. വര്‍ക്കിയുടെ നിര്‍ദേശത്തെ തുടര്‍ന്നു സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.എന്‍. സജി, അടിമാലി സിഎ കെ. ജിനദേവന്‍, വെള്ളത്തൂവല്‍ എസ്‌ഐ വി.പി. വിജയകുമാര്‍, എസ്‌ഐ കെ.ജെ. ജോഷി, സീനിയര്‍ സിപിഒമാരായ സി.വി. ഉലഹന്നാന്‍, സജി എന്‍. പോള്‍, സി.ആര്‍. സന്തോഷ് എന്നിവരുടെ സംഘമാണു സുധയെ അറസ്റ്റ് ചെയ്തത്.


Keywords: Idukki, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.