പഴയങ്ങാടി: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും നാറാത്ത് സ്വദേശിയുമായ കെ.ടി. മുഹമ്മദ് ഹഫീദ് (59) നിര്യാതനായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു അന്ത്യം.
35 വര്‍ഷത്തോളമായി യു.എ.ഇയിലുള്ള ഹഫീദ് വിവിധ കമ്പനികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. മിസ്റ്റര്‍ ലൈറ്റടക്കമുള്ള ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ വിതരണ ശൃംഖലയുള്ള മൂണ്‍വേ ലിമിറ്റഡിന്‍െറ മാനേജിങ് പാര്‍ട്ണറാണ്.
നാറാത്ത് ടൗണിലെ പരേതനായ ശാദുലി തങ്ങള്‍-കെ.ടി. കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ചീലേന്‍ ശമീമ (മാട്ടൂല്‍ നോര്‍ത്ത്). മക്കള്‍: ജിഷാന്‍ (വിദ്യാര്‍ഥി, ലണ്ടന്‍), ശഫീദ (റിയാദ്), ശഹ്സീന് (യു.എ.ഇ). മരുമക്കള്‍: ശംശീര്‍ (റിയാദ്), തല്‍ഹത്ത് (യു.എ.ഇ). സഹോദരങ്ങള്‍: കെ.ടി. അബ്ദുല്‍ സത്താര്‍ (ജിദ്ദ), സുഹറ, ഖദീജ, ശരീഫ, റാസി, സൈനബ. മയ്യിത്ത് മാട്ടൂല്‍ നോര്‍ത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം നാറാത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment