ഉദുമ: ദുബൈ എയര്‍പോര്‍ട്ടില്‍ മരിച്ച ഉദുമ പാക്യരയിലെ ഷാഫിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാക്യാര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ദുബൈ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ വെച്ചാണ് ഹൃദയാഗാതത്തെ തുടര്‍ന്ന് ഷാഫി മരണപ്പെട്ടത്.
ദുബൈ എയര്‍പോര്‍ട്ടില്‍ മരിച്ച ഷാഫിയുടെ നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി കെ.എം.സി.സി
നാട്ടിലേക്ക് തിരിച്ച ഉദുമ സ്വദേശി ദുബൈ എയര്‍പോര്‍ട്ടില്‍ മരിച്ചു
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ദുബൈ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ വെച്ചാണ് ഹൃദയാഗാതത്തെ തുടര്‍ന്ന് ഷാഫി മരണപ്പെട്ടത്.
ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പുര്‍ത്തിയാക്കി രാവിലെ 7 മണിയോടെ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ മംഗലാപുരത്തെത്തിച്ച മൃതദേഹം മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്തിന്റെ നേതൃത്വത്തിലുളള സംഘം ഏററുവാങ്ങി 11 മണിയോടെ ഷാഫിയുടെ കുടുംബം താമസിക്കുന്ന പാക്യാര പളളിക്വാട്ടേഴ്‌സില്‍ എത്തിക്കുകയായിരുന്നു. ഷാഫിയുടെ ഭാര്യ സഹേദരന്‍ ഗഫൂര്‍ മൃതദേഹത്തേടൊപ്പം എത്തിയിരുന്നു.
പാക്യാരയില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഷാഫിയുടെ ഇരട്ടകുട്ടികളായ 3 വയസ്സുളള നഫീസ മോളും, മറിയം മോളും പ്രിയപ്പെട്ട ഉപ്പയ്ക്ക് അന്ത്യ ചുംബനം നല്‍കിയത് കരളലിയിപ്പിക്കുന്നതായിരുന്നു.
ഷാഫിയുടെ ഇരട്ടകുട്ടികളായ 3 വയസ്സുളള നഫീസ മോളും, മറിയം മോളും പ്രിയപ്പെട്ട ഉപ്പയ്ക്ക് അന്ത്യ ചുംബനം നല്‍കിയത് കരളലിയിപ്പിക്കുന്നതായിരുന്നു.
പാക്യാര ജുമാ മസ്ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന് യുസൂഫ് ഫൈസി നേതൃത്വം നല്‍കി.
മുസ്‌ലിം ലീഗ് നേതാക്കളായ എം.എസ്. മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, എ. ഹമീദ് ഹാജി, പി.എ അബൂബക്കര്‍ ഹാജി, കരീം കുണിയ, കെ.എ മുഹമ്മദാലി, കെ.ബി.എം ഷെരീഫ്, ടി.ഡി. കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, പി.എച്ച് ഹാരിസ്, കോണ്‍ഗ്രസ്സ് നേതാവ് വാസു മാങ്ങാട്, സി.പി.എം നേതാക്കളായ കെ. സന്തോഷ് കുമാര്‍, മധു മുതിയക്കാല്‍, വി.വി. കൃഷ്ണന്‍, ചന്ദ്രന്‍ കൊക്കാല്‍, എന്‍.വി.കൃഷ്ണന്‍, ഐ.എന്‍.എല്‍ നേതാവ് ഷെരീഫ് പാക്യാര തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മുസ്‌ലിം യൂത്ത്‌ലീഗ് ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടായ ഷാഫിയുടെ വിയോഗത്തില്‍ ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ്, മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, പ്രവാസി ലീഗ് അനുശോചനം രേഖപ്പെടുത്തി.
No comments:
Post a Comment