Latest News

നാട്ടുകാര്‍ക്ക് സൗജന്യ വൈഫൈ സൗകര്യമൊരുക്കി എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍

കാസര്‍കോട്: നാടിനെ അടിമുടി 'ന്യൂജെന്‍ ആക്കുന്ന തിരക്കിലാണ് ഏരിയാല്‍ ഗ്രാമത്തിലെ ചെറുപ്പക്കാര്‍. സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള വൈഫൈ സൗകര്യം നാട്ടുകാര്‍ക്കായി ഒരുക്കിയാണ് ഏരിയായിലെ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ മാതൃക തീര്‍ത്തത്. 

കള്‍ച്ചറല്‍ സെന്ററിന്റെ നൂറുമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കു നിലവില്‍ വൈഫൈയുടെ ഗുണഫലം ലഭിക്കും. ടൗണിലെ വ്യാപാരികള്‍, ഓട്ടേ റിക്ഷ ഡ്രൈവര്‍മാര്‍ എന്നിവരെല്ലാം ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പഠനാവശ്യത്തിനും ഏരിയായിലെ വൈഫൈ ഉപയോഗപ്പെടുത്താം.
സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതയും പ്രയോജനവും നാട്ടുകാര്‍ക്കു പരിചയപ്പെടുത്തുന്നതിനൊപ്പം ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ വന്‍ ഈടാക്കുന്നതും കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് ഏരിയായിലെ യുവാക്കള്‍ മുന്നിട്ടിറങ്ങിയത്.
മൂന്നു ദിവസം മുന്‍പു വൈഫൈ മോഡം സ്ഥാപിച്ചു. വൈകുന്നേരമാവുമ്പോഴേക്കും മൈബൈല്‍ ഫോണും ലാപ്‌ടോപ്പുമായി കള്‍ച്ചറല്‍ സെന്റര്‍ പരിസരത്തെത്തുന്നപരുടെ എണ്ണം കൂടി വരികയാണ്. 

വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനപ്രോജക്ടുകള്‍ക്കായി വൈഫൈ സംവിധാനം ഉപോയഗപ്പെടുത്തുന്നുണ്ടെന്നും ഇതു പദ്ധതിയുടെ വിജയമാണെന്നും സംഘാടകര്‍ പറയുന്നു. 

വൈഫൈ ഉപയോഗിക്കാനുള്ള രഹസ്യ കോഡ്‌ ആവശ്യക്കാര്‍ക്കു നല്‍കുകയാണ് രീതി. ഒരുവര്‍ഷത്തേക്കുള്ള അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നത് കള്‍ച്ചറല്‍ സെന്ററിന്റെ സൗദി കമ്മിറ്റിയാണ്.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.